സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി. എറണാകുളം സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ശിവശങ്കറിന്റെ പങ്കിന് തെളിവുകിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. അതേസമയം, യു.എ.ഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളറുകള്‍ കടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. നിരവധിതവണ ഇരുവരും വിദേശത്തേക്ക് ഡോളറുകള്‍ കടത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.
കോണ്‍സുല്‍ ജനറലും അറ്റാഷെയും നിയമവിരുദ്ധമായാണ് ഡോളറുകള്‍ സംഘടിപ്പിച്ചതെന്ന് സ്വപ്ന മൊഴിനല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് പറഞ്ഞു. ഇതുസംബന്ധിച്ച് കസ്റ്റംസ് കോടതിക്ക് റിപ്പോര്‍ട്ട് നല്കി. സ്വപ്നയുടെയും സരിത്തിന്റെയും കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിപ്പാര്‍ട്ടിലാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍. പ്രതികളെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."