'ദലിത് പീഡനത്തിന് കളമൊരുക്കുന്നത് ബി.ജെ.പി'
തിരുവനന്തപുരം: ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്നതിന് വര്‍ഗീയശക്തികള്‍ക്ക് കളമൊരുക്കുന്ന സമീപനമാണ് ബി.ജെ.പി ഭരണകൂടങ്ങളുടേതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് പറഞ്ഞു. ഇന്ദിരാഭവനില്‍ ദലിത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദലിത് ന്യൂനപക്ഷക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമപരമ്പരകളുടെ ഏറ്റവും ഒടുവിലത്തേതാണ് ഗുജറാത്തിലെ ഊനയില്‍ പശുവിന്റെ തോലുമായി പോയ ഏഴ് ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം. ഇതിനെല്ലാമെതിരേ ദേശീയതലത്തില്‍ പ്രതികരിക്കുന്ന സി.പി.എം നേതൃത്വം നല്കുന്ന കേരളത്തിലെ ഭരണവും ദലിത് സമൂഹത്തിനെതിരേയുള്ള അതിക്രമങ്ങളില്‍ ബി.ജെ.പിയുടെ അതേപാതയിലാണ്. തലശ്ശേരിയില്‍ ദലിത് സഹോദരിമാരെ കള്ളക്കേസില്‍പ്പെടുത്തി കൊച്ചുകുഞ്ഞിനോടൊപ്പം ജയിലിലടച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും തങ്ങളുടെ തെറ്റിനെ ന്യായീകരിക്കാനാണ് സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."