യൂനിസെഫിന്റെ സഹകരണത്തോടെ പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്കായി ബോധവല്‍ക്കരണം
പാലക്കാട്: മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലുണ്ടായ പ്രളയബാധിത പ്രദേശത്തെ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്ന എന്ന ലക്ഷ്യത്തോടെ യൂനിസെഫിന്റെ (യുനൈറ്റ്ഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്) സഹകരണത്തോടെ ചൈല്‍ഡ് ലൈനും മറ്റ് വകുപ്പുകളും ജില്ലയില്‍ ഡിസംബര്‍ വരെ വിവിധ പരിപാടികള്‍ സംഘടിക്കും. ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധവകുപ്പുകളുമായും പഞ്ചായത്ത് പ്രതിനിധികളുമായു ചര്‍ച്ച നടത്തി.
പ്രളയക്കെടുതി നേരിട്ട വേളയില്‍ കുട്ടികള്‍ക്കും വനിതകള്‍ക്കും എതിരെയുളള ഗുരുതര അതിക്രമങ്ങള്‍ ഒന്നുംതന്നെ കേരളത്തില്‍നിന്ന് കേട്ടില്ല എന്നത് അഭിനന്ദീയമാണെന്ന് യൂനിസെഫ് സോഷ്യല്‍ പോളിസി സ്‌പെഷലിസ്റ്റ് ജി. കുമരേശന്‍ യോഗത്തില്‍ അറിയിച്ചു. ആരോഗ്യം വിദ്യാഭ്യാസം, ജലശുചിത്വം, പോഷകാഹാര കുട്ടികളുടെ സംരക്ഷണം എന്നീ കാര്യങ്ങളിലാണ് യൂനിസെഫ് ശ്രദ്ധ പതിപ്പിക്കുന്നത്. പ്രളയവേളയില്‍ യൂനിസെഫ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശസ്ഥാപനങ്ങളുമായും ഒത്തു ചേര്‍ന്ന പ്രവര്‍ത്തിച്ചിരുന്നു. ഈയവസരത്തില്‍ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാനതലത്തില്‍ വിവിധ വകുപ്പുകള്‍ വഴി ശേഖരിച്ച് വരികയാണെന്നും തുടര്‍ന്ന് അവശ്യം വേണ്ട സേവനങ്ങള്‍ ലഭ്യമാക്കാനുളള തയ്യാറെടുപ്പുകള്‍ നടത്തുമെന്നും യൂനിസെഫ് പ്രതിനിധി ജി. കുമരേശന്‍ അറിയിച്ചു.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോസ് പോള്‍, ഡി.എല്‍.എസ്.എ സെക്രട്ടറി തുഷാര്‍, ചൈല്‍ഡ് ലൈന്‍ ഡയരക്ടര്‍ ഫാദര്‍ ജോര്‍ജ് പുത്തന്‍ചിറ, സി.ഐ.എഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുഹമ്മദാലി എം.പി, ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ എബ്രഹാം ലിങ്കന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."