HOME
DETAILS
MAL
ഡല്‍ഹിയില്‍ ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവച്ചു കൊന്നു
backup
November 24 2020 | 01:11 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പി പ്രാദേശിക നേതാവിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ നന്ദ് നഗരിയില്‍ സുല്‍ഫിക്കര്‍ ഖുറേഷിയാണ് വെടിയേറ്റു മരിച്ചത്. തിങ്കളാഴ്ച കാലത്ത് ഏഴുമണിയോടെ 22കാരനായ മകനൊപ്പം പുറത്തിറങ്ങിയ 57 കാരനായ ഖുറേഷിയെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മകന് കുത്തേറ്റിട്ടുണ്ട്. ഖുറേഷിക്ക് തലയ്ക്കാണ് വെടിയേറ്റത്. രണ്ടുപേരും നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതികളാണെന്ന് ഡല്‍ഹി പൊലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ വേദ് പ്രകാശ് സൂര്യ പറഞ്ഞു. വ്യക്തിവിരോധമാവാം കൊലയ്ക്ക് കാരണമെന്നും സൂര്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."