HOME
DETAILS
MAL
എട്ടാം ക്ലാസ് പഠനത്തിന് അനുമതി ലഭിച്ചു
backup
May 21 2017 | 22:05 PM
പട്ടാമ്പി: ഞാങ്ങാട്ടിരി എ.യു.പി സ്കൂളില്‍ എട്ടാം ക്ലാസ് തുടര്‍ന്ന് നടത്തുന്നതിന് അനുമതി ലഭിച്ചതായി മാനേജര്‍ അഡ്വ. എച്ച് നാരായണന് അറിയിച്ചു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത് റിട്ട് ഹരജിപ്രകാരമാണ് അനുമതി ലഭിച്ചത്. വിദ്യാര്‍ഥികളെ സമ്പൂര്‍ണയില്‍ ഉടന്‍ ഉള്‍പ്പെടുത്തണമെന്ന് കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് സ്കൂളില്‍ എട്ടാം ക്ലാസിന് അനുമതിയായത്.
അംഗീകാരമില്ലാതെ എട്ടാം ക്ലാസ് പഠനം നടത്തിയതിന് നിലവിലെ പ്രധാനധ്യാപിക കെ നന്ദിനിയെ സസ്പെന്റ് ചെയ്യുകയും സമ്പൂര്‍ണ പോര്‍ട്ടല്‍ റദ്ദാക്കുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് അനുകൂലമായതോടെ വിവാദങ്ങള്‍ക്ക് വിരാമമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."