വാഹനത്തെ പൊലിസ് തടഞ്ഞുവച്ചത് പ്രതിഷേധത്തില്‍ കലാശിച്ചു
മുതലമട: കുളം നവീകരണത്തിന് കൊണ്ടുവന്ന് കല്ലുകയറ്റിയ വാഹനത്തെ തടഞ്ഞുവെച്ചത് പ്രതിഷേധത്തിനിടയാക്കി. നബാര്‍ഡിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്നപരുത്തിക്കാട് കുളം നവീകരണം നടത്തുന്നതിന് സൈഡ് കെട്ടുന്നതിനായി കരിങ്കല്ലുകളുമായി വന്ന ടിപ്പറിനെയും ട്രാക്ടറിനേയുമാണ് പൊലിസ് തടഞ്ഞുവെച്ചത്.
തുടര്‍ന്ന് രാഷ്ട്രീയപാര്‍ട്ടികളും കര്‍ഷകരും കൊല്ലങ്കോട് പൊലിസ് സ്റ്റേഷനിലെത്തിയെങ്കിലും ഫലമുണ്ടായില്ല.
മെയ് അവസാനിക്കുന്നതിനു മുമ്പ് നബാര്‍ഡ്, കൃഷിവകുപ്പ്, ആരോഗ്യവകുപ്പ് മുതലമട ഗ്രാമപഞ്ചായത്ത് എന്നിവയുടെ അന്‍പതിലധികം നിര്‍മാണ പണികള്‍ പൊലിസിന്റെ നിയമനടപടികള്‍ മൂലം തടസമാകുമെന്നതിനാല്‍ പൊലിസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുതലമടയില്‍ ചേര്‍ന്ന് സംയുക്തട്രേഡ് യൂണിയനുകളും സര്‍വകക്ഷിപ്രതിനിധികളും അടങ്ങുന്ന സംഘത്തിന്റെ യോഗത്തില്‍ എല്ലാ നിര്‍മാണ പണികളും നിര്‍ത്തിവെക്കാന്‍ തീരുമാനമായി. ചൊവ്വാഴ്ച്ച വരെ സര്‍ക്കാര്‍ വികസന പണികള്‍ക്ക് കരിങ്കല്ലുകള്‍ ക്വാറികളില്‍നിന്ന് കൊണ്ടുവരുന്നതിനുള്ള തടസം നീക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുവാനും യോഗത്തില്‍ തീരുമാനമായി.
ഷാഹുല്‍ഹമീദ്, അമാനുള്ള, തുരുചന്ദ്രന്‍, അനന്ദന്‍, ബിജോയ്, ശിവദാസ്, രമാധരന്‍, രാജന്‍, ഗോപാലകൃഷ്ണ്‍, അരവിന്ദാക്ഷന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."