പേരാവൂര്‍ ഫയര്‍ സ്‌റ്റേഷനും എക്‌സൈസ് ഓഫിസും കണിച്ചാറിലേക്ക്
കണിച്ചാര്‍: പേരാവൂരിലെ ഫയര്‍ സ്‌റ്റേഷനും എക്‌സൈസ് ഓഫിസും കണിച്ചാറിലേക്ക് മാറ്റുന്നു. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഈ സ്ഥാപനങ്ങള്‍ക്ക് ഫലപ്രദമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ പേരാവൂര്‍ പഞ്ചായത്തിന് കഴിയാതെ വന്നതോടെയാണ് മറ്റൊരു സ്ഥലം കണ്ടെത്താന്‍ എക്‌സൈസ്, ഫയര്‍ഫോഴ്‌സ് വകുപ്പുകളെ പ്രേരിപ്പിച്ചത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം കണ്ടെത്തി തരണമെന്ന ആവശ്യവുമായി കണിച്ചാര്‍ പഞ്ചായത്തിനെ സമീപിച്ച സാഹചര്യത്തിലാണ് സ്ഥലം കണ്ടെത്താന്‍ പഞ്ചായത്ത് അധികൃതര്‍ തീരുമാനമെടുത്തത്. ഇതിനായി കണിച്ചാര്‍ പഞ്ചായത്ത് രണ്ടാംവാര്‍ഡ് അണുങ്ങോടിലെ സ്വകാര്യ വ്യക്തി 30 സെന്റ് സ്ഥലം വിട്ടു നല്‍കാന്‍ തയാറായിട്ടുണ്ട്.
വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് 20 സെന്റ് സ്ഥലം ഫയര്‍ സ്‌റ്റേഷനും 10 സെന്റ് സ്ഥലം എക്‌സൈസ് ഓഫിസിനുമാണ് വിട്ടുനല്‍കുന്നത്. വര്‍ഷങ്ങളായി പേരാവൂര്‍ പഞ്ചായത്ത് ഫയര്‍ സ്‌റ്റേഷനായി സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലപ്രദമായ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ടവര്‍ കണിച്ചാര്‍ പഞ്ചായത്തിനെ സമീപിച്ചതെന്നും ഫയര്‍സ്‌റ്റേഷന്‍ അണുങ്ങോട് സ്ഥാപിക്കുക വഴി ആറളം ഫാമിലും മറ്റും ഫയര്‍ഫോഴ്‌സിന്റെ സേവനം എളുപ്പത്തില്‍ സാധ്യമാവുമെന്നും കണിച്ചാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."