.യോഗ പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് സാക്ഷ്യപത്രം വിതരണം ചെയ്തു
നന്ദിക്കര: പറപ്പൂക്കര പഞ്ചായത്ത് വനിതാ ഘടക പദ്ധതിയുടെ ഭാഗമായി യോഗ പരിശീലനം ലഭിച്ച 300 വനിതകള്‍ക്കുള്ള സാക്ഷ്യപത്ര വിതരണം നടത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ ജി.വി.എച്ച്.എസ്.എസ് നന്ദിക്കര, പി.വി.എസ്.എച്ച്.എസ്.എസ് പറപ്പൂക്കര എന്നീ വിദ്യാലയങ്ങളിലെ കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന് അധ്യക്ഷയും ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാര്‍ മുഖ്യാതിഥിയുമായിരുന്നു. പറപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി നെല്‍സണ്‍, സെക്രട്ടറി ടി.എച്ച് ഷാജി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി കുമാരന്, പ്രീതാ സജീവന്, മോളി, റീന ഫ്രാന്‍സിസ്, കെ.കെ രാജന്, ബൈജു ആനന്ദ്, വനജ സത്യന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."