HOME
DETAILS
MAL
ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയോടുന്നത് പതിവാകുന്നു
backup
May 21 2017 | 23:05 PM
കാസര്‍കോട്: ദീര്‍ഘദൂര തീവണ്ടികള്‍ വൈകിയോടുന്നത് പതിവായത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. ഒന്ന് മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാണ് ചില ട്രെയിനുകള്‍ വൈകിയോടുന്നത്.
കഴിഞ്ഞ ദിവസം രാവിലെ 8.45ന് കാസര്‍കോട് എത്തേണ്ട മുംബൈ കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് എത്തിയത് ഉച്ചയ്ക്ക് 12നാണ്. ട്രെയിനുകളെ ക്രോസിങ്ങിനായി ഏറെ നേരം പിടിച്ചിടുന്നതാണ് പതിവ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.
കര്‍ണാടകയിലെ ഒരു സ്റ്റേഷനില്‍ ചരക്ക് വണ്ടിക്കായി കഴിഞ്ഞ ദിവസം നിര്‍ത്തിയിട്ടത് 1.45 മണിക്കൂറാണ് ഈ ട്രെയിന്‍ പിടിച്ചിട്ടത്. കേരളത്തിലേക്ക് കൊങ്കണ്‍ പാതകള്‍ വഴിയുള്ള എല്ലാ ട്രെയിനുകളുടെയും സമയക്രമം പുനഃക്രമീകരിച്ച് വേഗം വര്‍ധിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."