HOME
DETAILS

നാട്ടിക മണപ്പുറത്തിന്റെ സാമൂഹിക സേവകന്‍ നവതിയുടെ നിറവില്‍

  
backup
July 28 2016 | 22:07 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1-2

തൃപ്രയാര്‍: നാട്ടിക മണപ്പുറത്തിന്റെ രാഷ്ട്രീയ സാമൂഹിക സേവനരംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ സി.കെ.ജി വൈദ്യര്‍ നവതിയുടെ നിറവില്‍. സ്വാതന്ത്ര്യ സമര സേനാനി കൂടിയായ സി.കെ.ജി വൈദ്യരുടെ നവതി ആഘോഷമാക്കാനൊരുങ്ങുകയാണ് മണപ്പുറം പൗരവാലി.
1926 ആഗസ്റ്റ് 15ന് നാട്ടിക ചിറയത്ത് കോന്നന്‍ വൈദ്യരുടേയും പൊന്നി കുറുമ്പയുടേയും മകനായാണ് ചിറയത്ത് ഗംഗാധരന്‍ വൈദ്യര്‍ എന്ന സി.കെ.ജി വൈദ്യരുടെ ജനം. ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് നിരോധിക്കപ്പെട്ട സ്റ്റുഡന്റ്‌സ് നാഷണല്‍ ഓര്‍ഗനൈസേഷനിലൂടെയാണ് സി.കെ.ജി രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്.
1945ല്‍ വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി മലബാറില്‍ പുനഃസംഘടിപ്പിച്ച പ്രഥമ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. വിദ്യാര്‍ഥി കോണ്‍ഗ്രസിനെ ഇടതുപക്ഷ ഭാഗത്തേക്ക് കൊണ്ടുവരാന്‍ സി.കെ.ജി ഏറെ പ്രയത്‌നിച്ചിട്ടുണ്ട്. 1946ല്‍ ജയപ്രകാശ് നാരായണന് തളിക്കുളത്ത് നല്‍കിയ സ്വീകരണത്തിന് മുന്‍കൈ എടുത്തതും അദ്ദേഹമായിരുന്നു.
 കോട്ടയ്ക്കല്‍ ആയൂര്‍വേദ കോളജിലെ വിദ്യാര്‍ഥിയായിരുന്നതിനാല്‍ പാലക്കാട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. 1948ല്‍ കോട്ടയ്ക്കലില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സി.കെ.ജി പങ്കെടുത്തിരുന്നു. ഇതുമൂലം മദിരാശി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് പ്രകാരം സി.കെ.ജിയെ അറസ്റ്റ് ചെയ്ത് കോഴിക്കോട് സബ്ബ് ജയിലിലടച്ചു.
1958ല്‍ തൃശൂര്‍ കളകട്രേറ്റില്‍ നടന്ന ഭക്ഷ്യസമരത്തിന്റെ നേതൃത്വം സി.കെ.ജിക്കായിരുന്നു. 1963ല്‍ പട്ടം താണുപ്പിള്ള മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സി.കെ.ജി പി.എസ്.പിയില്‍ നിന്ന് രാജിവെച്ചു. രണ്ടു വര്‍ഷത്തിനു ശേഷം സി.കെ.ജി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. തുടര്‍ന്ന് നാട്ടിക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായി. 1967ല്‍ കെ.പി.സി.സി അംഗവും ഡി.സി.സി സെക്രട്ടറിയുമായി. പ്രശസ്തമായ നാട്ടിക കോട്ടണ്‍ മില്‍ യൂനിറ്റിന്റെ സ്ഥാപകനായ അദ്ദേഹം 63ല്‍ നാട്ടികയിലുണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനാല്‍ ഒന്നാം പ്രതിയായ അറസ്റ്റ് ചെയ്യപ്പെട്ടു.
തൃപ്രയാര്‍ നാട്ടിക മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രഥമ പ്രസിഡന്റായ സി.കെ.ജി ഇപ്പോള്‍ അസോസിയേഷന്റെ രക്ഷാധികാരിയാണ്. നാട്ടികയുടെ സമഗ്രവികസനത്തിന് വഴിയൊരുക്കിയ അദ്ദേഹം തൃപ്രയാര്‍ ക്ഷേത്ര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നും പ്രവര്‍ത്തിച്ചു വരികയാണ്. നെഹ്‌റു കള്‍ച്ചറല്‍ സെന്ററിന്റെ പ്രസിഡന്റായിരുന്ന സി.കെ.ജി. പ്രമുഖ പത്രങ്ങളുടെ ലേഖകനായിരുന്നു. 'കോണ്‍ഗ്രസിന്റെ ചരിത്രം സ്വാതന്ത്ര്യത്തിന്റേയും' എന്ന പുസ്തകം രചിച്ചിട്ടുള്ള സി.കെ.ജി വൈദ്യര്‍ തൃപ്രയാറില്‍ മകന്‍ സി.ജി അനില്‍ കുമാറനൊപ്പമാണ് താമസിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  25 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  25 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  25 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  25 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  25 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  25 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago