HOME
DETAILS

അമേരിക്കയില്‍ ഭരണമാറ്റത്തിന് വഴിയൊരുങ്ങുന്നു

  
backup
November 25 2020 | 00:11 AM

%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4

 


വാഷിങ്ടണ്‍: അമേരിക്കയില്‍ ജോ ബൈഡന്റെ സ്ഥാനാരോഹണത്തിന് വഴിയൊരുങ്ങുന്നു. ഭരണമാറ്റം സാധ്യമാക്കുന്ന അമേരിക്കയിലെ ജനറല്‍ സര്‍വിസ് അഡ്മിനിസ്‌ട്രേഷന്‍ ഇതു സംബന്ധിച്ച് നിയുക്ത പ്രസിഡന്റിന് കത്ത് കൈമാറി.
അധികാര കൈമാറ്റത്തിന് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചതെല്ലാം ചെയ്തു കൊടുക്കുമെന്ന് ഉറപ്പ് നല്‍കിയുള്ളതായിരുന്ന കത്ത്. നേരത്തെ തെരഞ്ഞെടുപ്പില്‍ ട്രംപ് തോല്‍വി അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അമേരിക്കയില്‍ സുതാര്യ അധികാര കൈമാറ്റം സാധ്യമാകുമോ എന്ന ആശങ്കകളുണ്ടായിരുന്നു. ട്രംപിന്റെ പിടിവാശിയെ തുടര്‍ന്ന് നിയുക്ത പ്രസിഡന്റിന് അനുവദിച്ചു കൊടുക്കേണ്ട ആനുകൂല്യങ്ങളും ജനറല്‍ സര്‍വിസ് അഡ്മിനിസ്‌ട്രേഷന്‍ തടഞ്ഞുവെച്ചിരുന്നു. ഇതിനാണിപ്പോള്‍ പരിഹാരമായിരിക്കുന്നത്.
വോട്ടെണ്ണല്‍ വീണ്ടും നടത്തണമെന്ന് ട്രംപ് കാംപയിന്‍ വിഭാഗം ആവശ്യപ്പെട്ട മിഷിഗണ്‍ സംസ്ഥാനത്തും ബൈഡന്റെ വിജയം അധികൃതര്‍ നിയമപരമായി അംഗീകരിച്ചതോടെയാണ് ഭരണമാറ്റത്തിനുള്ള ഔദ്യോഗിക നടപടികള്‍ക്ക് തുടക്കമായത്. പിന്നാലെ ജനറല്‍ സര്‍വിസ് അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ എമിലി മര്‍ഫി ബൈഡന് സ്വാഗതമോതി രംഗത്തെത്തുകയായിരുന്നു.
ഇതിനിടെ ഭരണ മാറ്റത്തിന് വേണ്ടതെല്ലാം ചെയ്തു കൊടുക്കണമെന്ന് ട്രംപ് ഭരണകൂടവും ഉത്തരവിട്ടു. 'വേണ്ടതെല്ലാം ചെയ്‌തോളൂ'വെന്ന് ട്രംപ് ജനറല്‍ സര്‍വിസ് ഡിപ്പാര്‍ട്ട്‌മെന്റിന് നിര്‍ദേശം നല്‍കുകയായിരുന്നു. മിഷിഗണിലും നിയമപോരാട്ടം പരാജയപ്പെട്ടതോടെ ഭരണ കൈമാറ്റം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും രംഗത്തെത്തിയിരുന്നു.
അധികാരമാറ്റത്തിന് ഭരണകൂടം പച്ചക്കൊടി കാണിച്ചതോടെ ഇനിമുതല്‍ ബൈഡന് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും ഭാവി പദ്ധതികള്‍ ആസുത്രണം ചെയ്യാനും സാധിക്കും.
ഭരണമാറ്റത്തിന് ആവശ്യമായ 60 ലക്ഷം ഡോളര്‍ ധനസഹായം ബൈഡന്‍ വിഭാഗത്തിന് അനുവദിച്ചു കിട്ടും. രാജ്യത്ത് രൂക്ഷമായി തുടരുന്ന കൊറോണ വൈറസ് സംബന്ധിച്ചും അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ച സംബന്ധിച്ചും ബൈഡന് ഇനി സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനാകും.
നേരത്തെ തന്റെ സര്‍ക്കാരിന്റെ ഭാഗമായുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ പ്രഖ്യാപിച്ച് ബൈഡന്‍ രംഗത്തെത്തിയിരുന്നു. ഒബാമ ഭരണകൂടത്തില്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോണ്‍ കെറിയെ പ്രത്യേക കാലാവസ്ഥാ പ്രതിനിധിയായും ആന്റണി ബ്ലിംഗനെ സ്റ്റേറ്റ് സെക്രട്ടറിയായും ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍പ് താന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ തന്റെ ഉപദേശകരില്‍ ഒരാളായിരുന്ന ജൈക്ക് സലിവനെ ബൈഡന്‍ തന്റെ സര്‍ക്കാരില്‍ ദേശീയ സുരക്ഷാ ഉപദേശ്ടാവായും ജെനറ്റ് യെലനെ ട്രെഷറി സെക്രട്ടറിയായും ബൈഡന്‍ നിയമിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago