പിണറായി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഈ കാരണം മാത്രം മതിയെന്ന് കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് നിയമസഭാ ടേബിള്‍ ചെയ്യുന്നതിന് മുന്‍പ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും വായിച്ചു എന്നുപറഞ്ഞാല്‍ അത് മാത്രം മതി ഈ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.
കരടിലില്ലാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
നിയമസഭയില്‍ വയ്‌ക്കേണ്ട സി.എ.ജി റിപ്പോര്‍ട്ട് എങ്ങനെയാണ് മുഖ്യമന്ത്രി കാണുക? അങ്ങനെ കണ്ടെങ്കില്‍ അത് സത്യപ്രതിജ്ഞാലംഘനമാണ്. കിഫ്ബി ഓഡിറ്റിംഗില്‍ പ്രശ്‌നമില്ലെങ്കില്‍ ഇപ്പോള്‍ എന്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറഞ്ഞു തുള്ളുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
വലിയ അഴിമതി നടന്നതു കൊണ്ടാണ് കിഫ്ബിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സി.എ.ജിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഭരണഘടനയെ കുറിച്ചുള്ള അജ്ഞതയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സി.എം രവീന്ദ്രനെയും പുത്തലത്ത് ദിനേശനെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്താല്‍ കേരളത്തിലെ പല അഴിമതികളും പുറത്തുവരും. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് വലിയ അഴിമതികളെല്ലാം നടന്നത്. സി.എ.ജിയുടെ ചോദ്യങ്ങള്‍ക്ക് ഭരണഘടനാപരമായി മറുപടി നല്‍കുകയാണ് സംസ്ഥാനം ചെയ്യേണ്ടത്. എന്നാല്‍ റിപ്പോര്‍ട്ട് പൊളിച്ചുനോക്കി അത് രാഷ്ട്രീയ പ്രചരണമാക്കുന്നത് അഴിമതി നടന്നതു കൊണ്ടാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."