HOME
DETAILS
MAL
കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കാന്‍ വനംവകുപ്പ് തടസം നില്‍ക്കില്ല: മന്ത്രി കെ. രാജു
backup
May 22 2017 | 00:05 AM
കട്ടപ്പന: മണ്ണില്‍ പണിയെടുത്ത് പൊന്നു വിളയിക്കുന്ന കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കുന്നതിന് വനംവകുപ്പ് തടസ്സമായി നില്‍ക്കില്ലെന്ന മന്ത്രി കെ രാജു പറഞ്ഞു.
കട്ടപ്പനയില്‍ നടന്ന പട്ടയമേളയില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് എല്ലാവിധ സഹായങ്ങളും വനംവകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകും.
വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസി കുടികളിലേക്ക് വൈദ്യുതിയും റോഡും എത്തിക്കാന്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും അതിന്റെ തെളിവാണ് സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ വൈദ്യുതി എത്തിക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."