രാജീവ് ഗാന്ധി ചരമവാര്‍ഷികദിനം ആചരിച്ചു
വൈക്കം: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 26-ാമത് ചരമവാര്‍ഷികം വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി എക്‌സി. അംഗം മോഹന്‍ ഡി.ബാബു, ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍സലാം റാവുത്തര്‍, ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍, അഡ്വ. വി.സമ്പത്കുമാര്‍, ബി.അനില്‍കുമാര്‍, ടി.ടി സുദര്‍ശനന്‍, വിജയമ്മ ബാബു, കെ.പി ശിവജി, കിഷോര്‍കുമാര്‍, എം.ടി അനില്‍കുമാര്‍, മോഹനന്‍ പുതുശ്ശേരി, എസ്.സാനു, രമേഷ് പി.ദാസ്, പി.ടി സുഭാഷ്, ജോര്‍ജ്ജ് വര്‍ഗീസ്, എം.ഗോപാലകൃഷ്ണന്‍, കെ.ജയകുമാര്‍, ജോണ്‍സണ്‍, സന്തോഷ് ചക്കനാടന്‍, ഷാജി വല്ലൂത്തറ എന്നിവര്‍ പങ്കെടുത്തു.
തലയോലപ്പറമ്പ്: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ: പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, പി.കെ ദിനേശന്‍, എം.കെ ഷിബു, ശശിധരന്‍ വാളവേലി, കെ.കെ ഷാജി, ഇ.കെ രാധാകൃഷ്ണന്‍ ,അഡ്വ. ബേബി കുര്യന്‍, വിജയമ്മ ബാബു, ധനു ജി.നായര്‍, പ്രമോദ് സുഗുണന്‍, കെ.കെ രാജു, ലൈജു വര്‍ഗീസ്, രാജീവ് വടയാര്‍, പി.എം മക്കാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം: തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ 26-ാമത് ചരമവാര്‍ഷികം ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണയോഗം എന്നീ പരിപാടികളോടെ ആചരിച്ചു. മണ്ഡലം പ്രസിഡന്റ് രമേഷ് പി. ദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജി.രാജീവ്, എം.ഗോപാലകൃഷ്ണന്‍, പി.വി വിവേക്, സാജന്‍ പള്ളിത്തറ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."