HOME
DETAILS
MAL
ജനറല്‍ സീറ്റില്‍ ആദിവാസി വനിത
backup
November 26 2020 | 00:11 AM
പാലക്കാട്: സ്ത്രീ ശാക്തീകരണവും ആദിവാസി ക്ഷേമവും മുന്‍നിര്‍ത്തി ജനറല്‍ സീറ്റില്‍ ആദിവാസി വനിതയെ നിര്‍ത്തി പരീക്ഷണത്തിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ് യോഗേന്ദ്രയാഥവ് നയിക്കുന്ന സ്വരാജ് ഇന്ത്യ പാര്‍ട്ടി. മുതലമട പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് ചെമ്മണംമ്പതിയിലാണ് എസ്.മുത്തുലക്ഷ്മി എന്ന ആദിവാസി വനിതയെ നിര്‍ത്തിയിരിക്കുന്നത്. ഈ വാര്‍ഡിലെ താമസക്കാരിയും ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ ധീരമായി നേരിടുന്ന വനിതയുമാണ് മുത്തുലക്ഷ്മി എന്ന 37കാരി.
വാര്‍ഡിലെ ഭൂരിപക്ഷമായ ആദിവാസികളുമായി നേരിട്ടുള്ള ബന്ധവും പരിചയവും തെരഞ്ഞെടുപ്പില്‍ വിജയത്തിന് സഹായകമാകുമെന്ന് മുത്തുലക്ഷ്മി പറയുന്നു. മുത്തുലക്ഷ്മി എന്ന ആദിവാസി വനിതയെ ജനറല്‍ വാര്‍ഡില്‍ നിര്‍ത്തിയതിനെ സ്വരാജ് അഭിയാന് ദേശീയ പ്രസിഡന്റ് അഡ്വ. പ്രശാന്ത് ഭൂഷന് അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."