വിമത സ്ഥാനാര്‍ഥി 'ലോക്കല' ല്ല!
കൊട്ടാരക്കര (കൊല്ലം): കോട്ടാത്തലയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സി.പി.എം സ്ഥാനാര്‍ഥിയുടെയും വിമത സ്ഥാനാര്‍ഥിയുടെയും അനുയായികള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. അറസ്റ്റിലായ നാലു പേര്‍ക്കെതിരേ വധശ്രമത്തിന് പൊലിസ് കേസെടുത്തു.
കോട്ടാത്തല ചരിപ്പുറത്ത് വീട്ടില്‍ ബിപിന്‍ (21), പാലവിള വീട്ടില്‍ വിശാഖ് (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബിപിന് കമ്പിവടി കൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്കും വിശാഖിന് സിമന്റ് കട്ട കൊണ്ടുള്ള ആക്രമണത്തിലുമാണ് പരുക്കേറ്റത്. ഇരുവരും ചികിത്സയിലാണ്. പാലവിള വീട്ടില്‍ അജയകുമാര്‍ (37), ജയച്ചന്ദ്രന്‍ (45), ലാലു (51), ചരിപ്പുറത്ത് വിപിന്‍ (27) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഘര്‍ഷം. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ മൈലം പഞ്ചായത്തിലെ കോട്ടാത്തല വാര്‍ഡില്‍ മുന്‍ ഏരിയാ സെക്രട്ടറി എന്‍.ബേബിയാണ് എല്‍.ഡി.എഫ് ഔദ്യോഗിക സ്ഥാനാര്‍ഥി. കോട്ടാത്തല ലോക്കല്‍ കമ്മിറ്റിയംഗം എസ്.ശ്രീകുമാര്‍ വിമതനായും മത്സരിക്കുന്നു. ശ്രീകുമാറിനെ കഴിഞ്ഞ ദിവസം പാര്‍ട്ടി പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തില്‍ കലാശിച്ചത്.ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷസാധ്യതയുണ്ടെന്ന പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്തിരുന്നു. പൊലിസിന്റെ സമയോചിതമായ ഇടപെടലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല സംഘര്‍ഷമുണ്ടായതെന്നും വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നുവെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."