HOME
DETAILS

അപകടം കുറയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ ആക്‌സിഡന്റ് മോണിറ്ററിങ് സംവിധാനം

  
backup
November 26, 2020 | 3:53 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8

 


തിരുവനന്തപുരം: സുരക്ഷിത യാത്രയൊരുക്കാനും ബസുകള്‍ അടിക്കടി അപകടത്തില്‍പ്പെടുന്നത് കുറയ്ക്കാനുമായി കെ.എസ്.ആര്‍.ടി.സി ആക്‌സിഡന്റ് മോണിറ്ററിങ് സംവിധാനത്തിന് രൂപം നല്‍കി. ഇതിന് ഏഴംഗ സമിതിയെ നിയോഗിച്ചു.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (വിജിലന്‍സ്) ആണ് സമിതി തലവന്‍. കെ.എസ്.ആര്‍.ടി.സി സാങ്കേതിക വിദഗ്ധര്‍, നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്), സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി ഡാക്) എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് മറ്റ് അംഗങ്ങള്‍. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെട്ട മുന്‍ അപകടങ്ങളെ കുറിച്ച് സമിതി പഠിക്കുകയും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്യും. ആക്‌സിഡന്റ് മോനിറ്ററിങ് സംവിധാനത്തിന്റെ ഭാഗമായി ഇന്‍ഷ്വറന്‍സ് പ്രീമിയം തുക പരിഷ്‌കരിക്കുന്ന കാര്യവും യാത്രക്കാരില്‍ നിന്ന് സുരക്ഷ സെസ് പിരിക്കാനും ആലോചിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് 2006- 2018 വര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അപകടത്തില്‍പ്പെട്ടതിലൂടെ 2,635 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇക്കാലയളവില്‍ 15,226 അപകടങ്ങളുണ്ടായി. കഴിഞ്ഞ വര്‍ഷം മാത്രം അപകടമുണ്ടാക്കിയതിന് 5,000 ഡ്രൈവര്‍മാര്‍ക്ക് ശിക്ഷ ലഭിച്ചു. മിക്ക അപകടങ്ങള്‍ക്കും കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയും അലക്ഷ്യവും ഗര്‍വോടെയുമുള്ള ഡ്രൈവിങുമാണെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും ഇതേ അഭിപ്രായമാണുള്ളത്. തുടര്‍ന്നാണ് അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ജീവനക്കാര്‍ക്ക് സ്ഥിര പരിശീലനം കൂടാതെ അപകടങ്ങള്‍ കുറയ്ക്കാന്‍ ദീര്‍ഘദൂര സര്‍വീസുകളിലെ ഡ്രൈവര്‍മാരെ യാത്രയ്ക്കിടെ മാറ്റുന്ന പരിഷ്‌കാരവും കെ.എസ്.ആര്‍.ടി.സി നടപ്പാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago