HOME
DETAILS

നിവാര്‍ ചുഴലിക്കാറ്റില്‍ ശസ്ത്രക്രിയ മുടങ്ങി; കൊവിഡ് പോരാളിയായ യുവ ഡോക്ടര്‍ മരിച്ചു

  
backup
November 26 2020 | 09:11 AM

doctor-30-dies-of-covid-cyclone-blocked-chennai-lung-transplant-hope

ഭോപ്പാല്‍: നിവാര്‍ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് വ്യോമഗതാഗതം നിര്‍ത്തിവച്ചതോടെ ശസ്ത്രക്രിയ മുടങ്ങി യുവ ഡോക്ടര്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ ഡോ ശുഭം ഉപാധ്യായയുടെ ശ്വാസകോശത്തെ വൈറസ് ബാധിച്ചതാണ് മരണത്തിന് കാരണമായത്.

മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

രോഗം വഷളായതിനെത്തുടര്‍ന്ന് നവംബര്‍ 10 ന് ചിരായു മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശ്വാസകോശത്തെ കൊവിഡ് ഗുരുതരമായി ബാധിച്ചിരുന്നു. അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുക മാത്രമായിരുന്നു ഡോക്ടറെ രക്ഷിക്കാന്‍ നിലവിലുണ്ടായിരുന്ന മാര്‍ഗം.

ഇതിനായി ചെന്നൈയിലേക്ക് വ്യോമമാര്‍ഗം അദ്ദേഹത്തെ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ നിവാര്‍ കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് വ്യോമഗതാഗതം നിര്‍ത്തിവെച്ചതോടെ ശസ്ത്രക്രിയ മുടങ്ങി.

ചെന്നൈയിലെത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കോവിഡ് പോരാട്ടത്തിന്റെ മുന്‍നിരയില്‍നിന്ന യുവ ഡോക്ടറുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹത്തെ ചികത്സിച്ച ഡോ. അജയ് ഗോയങ്ക പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഭൂമിയിലെ സ്വര്‍ഗത്തില്‍ 'ഇന്‍ഡ്യ'; താഴ്‌വരയില്‍ താമരക്ക് വാട്ടം

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago