HOME
DETAILS
MAL
ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി
backup
July 04 2019 | 05:07 AM
മനാമ: ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യതനായി. പത്തനംതിട്ട അടൂര്‍ കടമ്പനാട് സ്വദേശി പുത്തന്‍പുരയില്‍ അജി പി ചെറിയാന്‍ (41) ആണ് ഇവിടെ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ വെച്ച് ബുധനാഴ്ച മരണപ്പെട്ടത്.
അസുഖ ബാധിതനായി ജൂലൈ 1 നാണ് അജിയെ സല്‍മാനിയയില്‍ പ്രവേശിപ്പിച്ചിരുന്നത്. ബഹ്‌റൈനില്‍ 8 വര്‍ഷത്തോളമായി ഇലക്ട്രിക്കല്‍ ജോലി ഏറ്റെടുത്തു നടത്തിവരികയായിരുന്നു. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകും. അവിവാഹിതനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."