ജയില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഫലസ്തീനില്‍ ബന്ദ്; ഇസ്‌റാഈല്‍ വെടിവയ്പ്പില്‍ 11 പേര്‍ക്ക് പരുക്ക്
ഗസ്സ: ഫലസ്തീന്‍ തടവുകാര്‍ തുടര്‍ന്നുവരുന്ന പട്ടിണിസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തിയ പ്രതിഷേധത്തിനു നേരെ ഇസ്‌റാഈല്‍ വെടിവയ്പ്പ്. 11 പ്രതിഷേധക്കാര്‍ക്ക് പരുക്കേറ്റു. വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറുസലേമിലുമാണ് ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നത്.
നൂറു കണക്കിന് പ്രതിഷേധക്കാര്‍ വെസ്റ്റ് ബാങ്കിലെ റോഡുകളും നഗരങ്ങളും ഉപരോധിച്ചു. സര്‍ക്കാര്‍ ഓഫിസുകളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ഗതാഗതം നിലയ്ക്കുകയും നഗരപാതകള്‍ വിജനമാവുകയും ചെയ്തു.
ബന്ദിന്റെ ഭാഗമായി പ്രതിഷേധം നടത്തുകയും ഇതിനു നേരെ ഇസ്‌റാഈല്‍ സൈന്യം വെടിയുതിര്‍ക്കുകയുമായിരുന്നു.
ഇസ്‌റാഈല്‍ ജയിലിലുള്ള ഫലസ്തീനികളുടെ നിരാഹാര സമരം 36-ാം ദിവസത്തിലേക്ക് കടന്ന ദിവസമാണ് ഫല്‌സ്തീനില്‍ ബന്ദ് നടത്തിയത്. 1300 ഓളം പേര്‍ ജയിലിനുള്ളില്‍ സമരത്തിലാണെന്നാണ് മആന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
15 വര്‍ഷത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള ഫത്താഹ് നേതാവ് മര്‍വാന്‍ ബര്‍ഗൂത്തിയുടെ നേതൃത്വത്തിലാണ് ജയില്‍ സമരം നടക്കുന്നത്. കുടുംബത്തെ ദീര്‍ഘനേരം കാണാന്‍ അനുവദിക്കണം, ഇടയ്ക്കിടെ സന്ദര്‍ശനത്തിന് അനുമതി നല്‍കണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഏതാണ്ട് 6500 ഫലസ്തീനികളെ ഇസ്‌റാഈല്‍ പിടികൂടി ജയിലിലടച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ കുട്ടികളും സ്ത്രീകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."