HOME
DETAILS
MAL
കോണ്‍ഗ്രസില്‍ പുനഃസംഘടനയ്ക്കുള്ള അവസരം: കെ.സി വേണുഗോപാല്‍
backup
July 04 2019 | 21:07 PM
കണ്ണൂര്‍: എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുല്‍ ഗാന്ധിയുടെ രാജി കോണ്‍ഗ്രസില്‍ അടിമുടി പുനഃസംഘടനയ്ക്കുള്ള അവസരമാണെന്ന് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പാറയില്‍ സാജന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസ്റ്റുകള്‍ക്കെതിരേയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചാണ് രാഹുല്‍ രാജി നല്‍കിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്തിട്ടുണ്ട്. അദ്ദേഹം ഒളിച്ചോടിയതല്ല. കോണ്‍ഗ്രസില്‍ പുനഃസംഘടന പ്രതീക്ഷിക്കുന്നതായും കെ.സി വേണുഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."