HOME
DETAILS

കേന്ദ്രസര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി

  
backup
July 04 2019 | 21:07 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b2-2


തിരുവനന്തപുരം: കാസര്‍കോട്-തിരുവനന്തപുരം ദേശീയപാത വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു. മൂന്നു വര്‍ഷമായി കേരളം എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടും വികസന നീട്ടിക്കൊണ്ടു പോകുന്നതിന് ന്യായീകരണമില്ല. ഇതു കേന്ദ്രത്തിന്റെ ബോധപൂര്‍വമായ വീഴ്ചയായി കണക്കാക്കേണ്ടിവരും. ദേശീയപാത വികസനത്തിനായി 68.2 ശതമാനം ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ 9.14 ശതമാനം നാഷനല്‍ ഹൈവേ അതോറിറ്റിക്ക് കൈമാറി. ഭൂമി ഏറ്റെടുക്കലിന്റെ രണ്ടാംഘട്ടത്തില്‍ 1,177.62 ഹെക്ടറില്‍ 803.21 ഹെക്ടറിന് 3എ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു. ദേശീയപാത വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിന് നാഷനല്‍ ഹൈവേ അതോറിറ്റിക്ക് നിലവില്‍ തടസങ്ങളൊന്നുമില്ലെന്നാണ് കരുതുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച അനുയോജ്യ സമീപനം എന്‍.എച്ച് അതോറിറ്റിയില്‍ നിന്നുമുണ്ടായാല്‍ വികസനം പൂര്‍ത്തിയാക്കാന്‍ കഴിയും. എന്നാല്‍ പലപ്പോഴും നാഷനല്‍ ഹൈവേ അതോറിറ്റിയുടെ നിലപാട് അനുകൂലമായ രീതിയിലല്ലെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പാർട്ടികൾക്ക് ചിഹ്നങ്ങൾ അനുവദിച്ച് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ

Kerala
  •  25 days ago
No Image

ഡീഅഡിക്ഷന്‍ സെന്ററിലെത്തിച്ച അനുജനോട് ജ്യേഷ്ഠന് പക; തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; പ്രതി പിടിയില്‍

Kerala
  •  25 days ago
No Image

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം; മഞ്ചേരി മെഡിക്കല്‍ കോളജിലെ രണ്ട് താല്‍ക്കാലിക ജീവനക്കാരെ പ്രതിചേര്‍ത്തു

Kerala
  •  25 days ago
No Image

​ഇസ്റാഈലി തടവുകാരുടെ 'ഫെയർവെൽ ചിത്രം' പോസ്റ്റ് ചെയ്ത് ഹമാസ്; നി​ഗൂഢമായി 'റോൺ അരദ്'

International
  •  25 days ago
No Image

'ജഡ്ജിമാർ നീതിയെയും സ്വാതന്ത്ര്യത്തെയും സ്നേഹിക്കണം, പണത്തെയല്ല'; ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്

National
  •  25 days ago
No Image

ഗസ്സയെക്കുറിച്ച് സംസാരിക്കുന്നത് തുടരും: ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചെന്നൈയിലെ റാലിയിൽ പങ്കെടുത്തത് ആയിരക്കണക്കിന് പേർ

National
  •  25 days ago
No Image

പൂക്കളുടെ ലോകം തുറക്കുന്നു; മിറാക്കിൾ ഗാർഡൻ സീസൺ 14-ന് സെപ്റ്റംബർ 29-ന് തുടക്കമാകും

uae
  •  25 days ago
No Image

അയ്യപ്പസംഗമത്തില്‍ ഹിന്ദുമഹാസഭയ്ക്കും ക്ഷണം; സംസ്ഥാന പ്രസിഡന്റ് പങ്കെടുത്തു

Kerala
  •  a month ago
No Image

'പ്രിയപ്പെട്ടവന്റെ ഓര്‍മയ്ക്കായി'; സഹോദരന്റെ ഓർമയ്ക്കായി റാഷിദ് വില്ലേജ്സുമായി ഷെയ്ഖ് ഹംദാൻ

uae
  •  a month ago
No Image

സിദ്ധാര്‍ഥന്റെ മരണം; പൂക്കോട് വെറ്ററിനറി കോളജ് ഡീനിനും, അസിസ്റ്റന്റ് വാര്‍ഡനും സ്ഥലംമാറ്റം

Kerala
  •  a month ago