നവംബര്‍ ഒന്നുമുതല്‍ ജില്ലയില്‍ സ്വകാര്യബസ് സമരം
കാസര്‍കോട്: പെട്രോളിയം ഉല്‍പന്നങ്ങളുടെ ദിനംപ്രതിയുള്ള വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നവംബര്‍ ഒന്നുമുതല്‍ സ്വകാര്യബസ് പണിമുടക്ക് നടത്തുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു.
പെട്രോളിയം കമ്പനികള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വില വര്‍ധിപ്പിച്ചു കൊള്ളലാഭം കൊയ്യാന്‍ മൗനാനുവാദം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെയും അതുവഴി അധികം ലഭിക്കുന്ന നികുതി വരുമാനം ഉപേക്ഷിക്കാന്‍ തയാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെയും തെറ്റായ നടപടിയാണ് ബസുടമകളെ സമരത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.
വരുമാനവും ചെലവും തമ്മില്‍ ഒത്തുപോകാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വിസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സമരത്തിന്റെ മുന്നോടിയായി വിവിധ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ ഒന്‍പതിനു രാവിലെ 10ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ധര്‍ണ നടത്തും.
പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക, സ്വകാര്യ ബസുകളുടെ കാലാവധി 20 വര്‍ഷമായി വര്‍ധിപ്പിക്കുക, സ്വകാര്യ ബസുകള്‍ക്ക് ഡീസല്‍ സബ്‌സിഡി അനുവദിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധികനികുതി ഉപേക്ഷിക്കുക, കേരളത്തെക്കാള്‍ അഞ്ചുരൂപയോളം വിലകുറവുള്ള കര്‍ണാടകയില്‍നിന്ന് ഡീസല്‍ എത്തിക്കാന്‍ അനുവദിക്കുക, പ്രൈവറ്റ് ബസുകളിലേതുപോലെ കെ.എസ്.ആര്‍.ടി.സി ബസുകളിലും വിദ്യാര്‍ഥികളെ യാത്ര ചെയ്യാന്‍ അനുവദിക്കുക, പാരലല്‍ സര്‍വിസ് അടിയന്തരമായി നിര്‍ത്തലാക്കുക, ജില്ലയിലെ മുഴുവന്‍ റോഡുകളും അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണു സംഘടന ഉന്നയിക്കുന്നത്.
ഇത് സംബന്ധിച്ചു ചേര്‍ന്ന ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് കെ. ഗിരീഷ് അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, വൈസ് പ്രസിഡന്റ് തിമ്മപ്പഭട്ട്, ട്രഷറര്‍ പി.എ മുഹമ്മദ്കുഞ്ഞി, ജോയിന്റ് സെക്രട്ടറിമാരായ ശങ്കരനായക്, ടി. ലക്ഷ്മണന്‍, താലൂക്ക് പ്രസിഡന്റുമാരായ സി. രവി, എന്‍.എം ഹസൈനാര്‍, സുബ്ബണ്ണ ആള്‍വ, സെക്രട്ടറിമാരായ സി.എ മുഹമ്മദ്കുഞ്ഞി, വി.എം ശ്രീപതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."