നൂപുരം വാര്‍ഷികാഘോഷവും ചിത്രരചനാ മത്സരവും
എടച്ചേരി: നൂപുരം നൃത്തസംഗീത വിദ്യാലയം മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം നടത്തുന്നു.
28ന് രാവിലെ 10ന് എടച്ചേരി കമ്മ്യൂനിറ്റി ഹാളില്‍ വച്ചാണ് മത്സരം നടക്കുക. വടകര താലൂക്കിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
എടച്ചേരി പഞ്ചായത്തിലെ 10, 11, 12, 13, 14, 15 വാര്‍ഡുകളിലെ താമസക്കാരായ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡിന് അപേക്ഷിക്കാം. സിനിമാ പിന്നണി ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍, സിനിമാതാരം നക്ഷത്ര മനോജ്, സൂര്യഗായത്രി മുഖ്യാതിഥികളാകും. തുടര്‍ന്ന് കുട്ടികളുടെവിവിധ പരിപാടികള്‍ നടക്കും.
ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളും എ പ്ലസ് നേടിയ കുട്ടികളും സാക്ഷ്യപത്രം സഹിതം മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ 9495639088, 98463 18 275.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."