HOME
DETAILS

പ്രതിപക്ഷം ഇറങ്ങിപ്പോയി

  
backup
July 04 2019 | 21:07 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%87%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%af-2

 

തിരുവനന്തപുരം: നെടുങ്കണ്ടം പൊലിസ് സ്റ്റേഷനില്‍ ഓട്ടോ ഡ്രൈവറെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എം.എം മണി ആഭ്യന്തര സഹമന്ത്രിയാണോയെന്ന് ചോദിച്ച പ്രതിപക്ഷം ഇടുക്കി എസ്.പിയെ അടിയന്തരമായി സ്ഥലം മാറ്റണമെന്നും ആവശ്യപ്പെട്ടു. രാജ്കുമാറിന്റെ കസ്റ്റഡി മരണം, ഓട്ടോ ഡ്രൈവര്‍ ഹക്കീമിനെ മര്‍ദിച്ച സംഭവം, ബുധനാഴ്ച കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ ലാത്തിച്ചാര്‍ജ് എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ഷാഫി പറമ്പില്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.


മൂന്നാം തവണയാണ് വിഷയം സഭയില്‍ അടിയന്തര പ്രമേയമായി വന്നത്. ഒരേ വിഷയത്തില്‍ പ്രതിപക്ഷം നിരന്തരം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നോട്ടിസിലേത് പുതിയ വിഷയമാണെന്ന് പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. ഇതിനുശേഷമാണ് പുതിയ വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ ഷാഫി പറമ്പിലിന് സ്പീക്കര്‍ അനുമതി നല്‍കിയത്.


എല്ലാ ദിവസവും ആളെ കൊല്ലുന്നതിനെയാണോ ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പറയുന്നതെന്ന് ഷാഫി ചോദിച്ചു. കൃത്യമായ ഇടവേളകളില്‍ ആളെ കൊല്ലുന്നത് കേരള പൊലിസ് നിര്‍ത്തണം. ഭാര്യ പരാതി നല്‍കിയാല്‍ ഭര്‍ത്താവിനെ പൊലിസിന് തല്ലാമെന്നാണ് ഒരു മന്ത്രി തന്നെ പറഞ്ഞത്. പൊലിസിന്റെ ഇടപെടല്‍ കാരണം 38 പേരാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. പാര്‍ട്ടി കോടതിയുടെ ശൈലിയിലേക്ക് പൊലിസ് മാറരുത്. പൊലിസില്‍ നിരന്തരമായി ഉണ്ടാകുന്ന വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയുന്നതാണ് നല്ലതെന്നും ഷാഫി പറഞ്ഞു. പ്രസംഗത്തിനിടെ പ്രതിഷേധവുമായി ഭരണപക്ഷ അംഗങ്ങള്‍ എഴുന്നേറ്റു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമായി. അര്‍ഹമായ പരിഗണന നല്‍കിയിട്ടും പ്രതിപക്ഷം തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയാണെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തി. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. ഭരണപക്ഷ അംഗങ്ങളും കൂട്ടംകൂടി. സഭയിലെ ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ എഴുന്നേറ്റുനിന്ന് സഭ നിയന്ത്രിക്കുകയായിരുന്നു.


പൊലിസ് സംവിധാനത്തില്‍ എല്ലാക്കാലത്തും തെറ്റായ പ്രവണതകള്‍ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സേനയിലെ അരുതായ്മകള്‍ കണ്ടെത്തി യഥാസമയം നടപടി എടുത്തിട്ടുണ്ടെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹക്കീമിനെ മര്‍ദിച്ചെന്ന പരാതിയില്‍ രണ്ടു പൊലിസുകാര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളെന്നു കരുതുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും സര്‍വിസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതി സ്പീക്കര്‍ നിഷേധിച്ചു.


നെടുങ്കണ്ടം സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാരിനെ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് പൊലിസില്‍ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥയാണെന്നും അവര്‍ക്ക് എന്തും ചെയ്യാമെന്നും പറഞ്ഞു. ഇടുക്കി എസ്.പിയെ സംരക്ഷിക്കുന്നത് ലജ്ജാകരമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു


തിരുവനന്തപുരം: 14-ാം കേരള നിയമസഭയുടെ 15-ാം സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. അന്തരിച്ച മുതിര്‍ന്ന അംഗം കെ.എം മാണിക്ക് അനുശോചനം രേഖപ്പെടുത്തിയാണ് സമ്മേളനത്തിന് തുടക്കമായത്. മെയ് 27ന് തുടങ്ങി 20 ദിവസങ്ങള്‍ സമ്മേളിച്ച സഭ 2019-20 വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. ധനകാര്യ ബില്‍ പാസാക്കിയതുള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് സഭ പിരിഞ്ഞത്.
13 ദിവസം ധനാഭ്യര്‍ഥനകള്‍ക്കായും മൂന്നു ദിവസം നിയമനിര്‍മാണത്തിനായും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങള്‍ക്കായും ഈ സമ്മേളനം മാറ്റിവച്ചു. രണ്ടു ധനവിനിയോഗ ബില്ലുകള്‍ക്ക് പുറമെ കേരള പ്രൊഫഷനല്‍ കോളജുകള്‍ (മെഡിക്കല്‍ കോളജുകളിലെ പ്രവേശനം ക്രമവല്‍ക്കരിക്കല്‍) ബില്ലും പാസാക്കി. അഞ്ചു സ്വകാര്യ ബില്ലുകളുടെ അവതരണാനുമതി തേടിക്കൊണ്ടുള്ള പ്രമേയങ്ങളും പരിഗണിച്ചു.


16 അടിയന്തര പ്രമേയാനുമതി നോട്ടിസുകള്‍ പരിഗണിച്ചതില്‍ മസാല ബോണ്ടിന്റെ ദുരൂഹത സംബന്ധിച്ച് കെ.എസ് ശബരീനാഥന്‍ കൊണ്ടുവന്ന വിഷയം മെയ് 29ന് ചര്‍ച്ചയ്‌ക്കെടുത്തു. 570 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളും 6,181 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളും അനുവദിച്ചു. ഇതില്‍ 60 ചോദ്യങ്ങള്‍ക്കും 444 ഉപചോദ്യങ്ങള്‍ക്കും മന്ത്രിമാര്‍ വാക്കാല്‍ മറുപടി പറഞ്ഞു. 310 ശ്രദ്ധക്ഷണിക്കല്‍ നോട്ടിസുകളും 210 ഉപാക്ഷേപങ്ങളും സഭ പരിഗണിച്ചു.


സംസ്ഥാനത്ത് ഏജന്റുമാര്‍ വില്‍ക്കുന്ന ലോട്ടറികളുടെ ജി.എസ്.ടി കുറച്ച് സര്‍ക്കാര്‍ ലോട്ടറികളുടേതിന് തുല്യമാക്കാനുള്ള ജി.എസ്.ടി കൗണ്‍സിലിന്റെ നീക്കത്തിനെതിരേയും രാജ്യത്താകെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലയ്‌ക്കെതിരേയുമുള്ള രണ്ട് പ്രമേയങ്ങളും സഭ ഐകകണ്‌ഠ്യേന പാസാക്കി. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അടൂര്‍ പ്രകാശ്, കെ. മുരളീധരന്‍, ഹൈബി ഈഡന്‍, എ.എം ആരിഫ് എന്നിവര്‍ നിയമസഭാംഗത്വവും ഈ സമ്മേളന കാലയളവില്‍ രാജിവച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago