ജയിലില്‍ സി.പി.എമ്മിന്റെ സമാന്തര ഭരണം: പാച്ചേനി
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് പുറത്തു നിന്ന് ഭക്ഷണവും വേവിക്കാത്ത ഇറച്ചി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും ലഹരി പദാര്‍ഥങ്ങളും ലഭിക്കുന്ന തരത്തില്‍ സൗകര്യം നല്‍കിക്കൊണ്ട് സി.പി.എം സമാന്തര ഭരണം നടത്തുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി.
പാര്‍ട്ടി ഗ്രാമങ്ങളിലേതു പോലെ ജയിലുകളില്‍ ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തി സി.പി.എം പ്രവര്‍ത്തകര്‍ ഭരണം നടത്തുകയാണ്. ജയിലിലെ നിയമവിരുദ്ധ നടപടികളെ കുറിച്ച് നിരന്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും സി.പി.എം നേതൃത്വത്തിന്റെ സമ്മര്‍ദം കാരണം ജയില്‍ വകുപ്പ് മേധാവികള്‍ മൗനവ്രതം അനുഷ്ഠിക്കുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഭരണം ജയില്‍ ഡി.ജി.പി സി.പി.എം ക്രിമിനലുകള്‍ക്ക് ഏല്‍പിച്ച് കൊടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സി.പി.എം പ്രവര്‍ത്തകര്‍ തടവില്‍ കിടക്കുന്ന ബ്ലോക്കുകളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജയില്‍ ഡി.ജി.പി അടിയന്തരമായി സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കണമെന്നും പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."