HOME
DETAILS
MAL
സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യ തന്നെയെന്ന് പ്രതിഭാഗം; വാദം രണ്ടിന്
backup
November 28 2020 | 05:11 AM
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ മരണം കിണറ്റില്‍ ചാടിയുള്ള ആത്മഹത്യ തന്നെയെന്ന നിലപാടിലുറച്ച് പ്രതിഭാഗം. അഭയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് പ്രത്യേക സി.ബി.ഐ കോടതിയില്‍ പ്രതിഭാഗം ഈ വാദം ഉന്നയിച്ചത്. പ്രതിഭാഗം വാദം ഇനി ഡിസംബര്‍ രണ്ടിന് നടക്കും.
പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.സി. രാധാകൃഷ്ണപിള്ളയുടെ റിപ്പോര്‍ട്ടില്‍ അഭയയുടെ പിന്കഴുത്തില് കാണപ്പെട്ട മാരകമല്ലാത്ത മുറിവുകള്‍ അവര്‍ കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായതാകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തലയ്ക്കേറ്റ മാരകമായ ക്ഷതം കിണറ്റിലെ പാറ പോലുളള പരുപരുത്ത പ്രതലത്തില്‍ തട്ടി ഉണ്ടായതാകാമെന്ന നിഗമനവും നടത്തിയിരുന്നു. ഈ വാദഗതികളെ ശരിവയ്ക്കുന്ന തരത്തിലുളള നിഗമനങ്ങള്‍ ഫോറന്‍സിക് വിദഗ്ധന്‍ കന്തസ്വാമിയും നടത്തിയിട്ടുള്ളതായും പ്രതിഭാഗം വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."