ബംഗ്ലാദേശിനെതിരേ 600 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുമെന്ന് സര്‍ഫ്രാസ് അഹമ്മദ്
ലണ്ടന്‍: ലോകകപ്പില്‍ പാകിസ്താന്റെ സെമി സാധ്യതകള്‍ ഏറെകുറെ തീരുമാനമായ സാഹചര്യത്തില്‍ പ്രതീക്ഷകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. സെമി സാധ്യത നിലനിര്‍ത്തുന്നതിനായി ഇന്ന് ബംഗ്ലാദേശിനെതിരേ 600 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുമെന്ന് സര്‍ഫ്രാസ് പറഞ്ഞു. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ആദ്യം ബാറ്റ് ചെയ്ത് 300ല്‍ കൂടുതല്‍ റണ്‍സിന്റെ മാര്‍ജിനില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കണം.
350 റണ്‍സാണ് പാകിസ്താന്‍ സ്‌കോര്‍ ചെയ്യുന്നതെങ്കില്‍ 311 റണ്‍സിന്റെ മാര്‍ജിനില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കണം, 400 റണ്‍സാണ് സ്‌കോര്‍ ചെയ്യുന്നതെങ്കില്‍ 316 റണ്‍സിന് തോല്‍പ്പിക്കണം, 450 ആണെങ്കില്‍ 321 റണ്‍സിന് വേണം തോല്‍പ്പിക്കാന്‍.
300 റണ്‍സിന് മുകളില്‍ വിജയിക്കുക എന്നത് വലിയ ലക്ഷ്യമാണ്. അതും സാധ്യമാകുന്നത് ഞങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ മാത്രം. അങ്ങനെയെങ്കില്‍ അഞ്ഞൂറോ അറുന്നൂറോ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കും. ഒന്നും സംഭവിക്കില്ലെന്നറിയാം എന്നാലും മികച്ച രീതിയില്‍ ടൂര്‍ണമെന്റ് അവസാനിപ്പിക്കാന്‍ പരിശ്രമിക്കുമെന്നും അതുകൊണ്ട് തന്നെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഞങ്ങളുടെ മികച്ച കളി പുറത്തെടുക്കുമെന്നും സര്‍ഫ്രാസ് പറഞ്ഞു.
ടൂര്‍ണമെന്റിലെ പാകിസ്താന്റെ ഉയര്‍ന്ന സ്‌കോര്‍ ഇംഗ്ലണ്ടിനെതിരായി നേടിയ 348 റണ്‍സാണ്.
ഇതേസമയം, സര്‍ഫ്രാസിന്റെ പരാമര്‍ശത്തെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."