HOME
DETAILS
MAL
മുട്ടക്കവിത
backup
November 28 2020 | 16:11 PM
നിന്നെയോര്മ വരുമ്പോഴൊക്കെ
ഞാന്‍ മുട്ടപ്പൊരിയല്
ഉണ്ടാക്കാന്‍ തുടങ്ങും.
അതു ചിക്കുന്ന ശബ്ദത്താല്‍
ഞാന്‍ നിന്നെ വിളിക്കും.
കണ്ണടച്ച് ദീര്ഘശ്വാസമെടുക്കുമ്പോഴേക്കും
നിന്റെ മണം അവിടെങ്ങും നിറഞ്ഞിട്ടുണ്ടാവും.
പിന്നെയാ നില്പ്പങ്ങനെ തുടര്‍ന്നാല്‍ മാത്രം മതി.
ബാക്കിയുള്ള പാചകം നീ ചെയ്യും!
പട്ടക്കവിത
എന്നോടു ദേഷ്യപ്പെട്ട്
നീ മുറിയടച്ചിരിക്കുന്നു.
ഞാന്‍ വാതില്ക്കല്
മുട്ടുന്നു
കൊട്ടുന്നു
കരയുന്നു
കേഴുന്നു
ഒരനക്കവുമില്ല.
അവസാനം,
എന്റെ ഗന്ധമത്രയും
ഒരു ചൂളങ്കാറ്റിലേക്കാവാഹിച്ച് അതിനെ
നിന്റെ മുറിയിലേക്കൊളിച്ചു കടത്തുന്നു.
ഏതാനും നിമിഷങ്ങള്‍ക്കു ശേഷം
നീയൊരു പട്ടമായ് വാതില്‍
തള്ളിത്തുറന്നു വന്നെന്നോടു പറ്റിച്ചേരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."