എയര്‍സെല്‍-മാക്സിസ് കേസ്: മാരന് സഹോദരന്മാര്ക്കെതിരേ സി.ബി.ഐ ഹരജി സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് കേസില്‍ മാരന് സഹോദരന്മാര്ക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ സി.ബി.ഐ എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചു.
നേരത്തെ ഹൈക്കോടതിയില്‍ ഇരുവര്‍ക്കുമെതിരായി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റും ഹരജി സമര്‍പ്പിച്ചിരുന്നു. ഇവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവ് തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് സി.ബി.ഐയും കോടതിയില്‍ ഇവര്‍ക്കെതിരേ ഹരജി ഫയല്‍ ചെയ്തത്.
മുന്‍കേന്ദ്ര ടെലികോം മന്ത്രി ദയാനിധി മാരന്, അദ്ദേഹത്തിന്റെ സഹോദരന് കലാനിധി മാരന് എന്നിവര്‍ മലേഷ്യന്‍ കമ്പനിയായ മാക്സിസ്-ടെലികോം സേവന ദാതാക്കളായ എയര്‍സെല്‍ എന്നിവര്‍ക്കുവേണ്ടി ഏതാണ്ട് 700 കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി മതിയായ തെളിവ് ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവര്‍ക്കുമെതിരായ കേസ് തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."