സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് കള്ളക്കടത്തിന് ഇടയാക്കും: എം.പി അഹമ്മദ്
കോഴിക്കോട്: കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും ഡയമണ്ടിന്റെയും ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമാക്കി വര്‍ധിപ്പിച്ച നടപടി സ്വര്‍ണ വ്യാപാര മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇറക്കുമതിയില്‍ 2.5 ശതമാനത്തിന്റെ വര്‍ധന ഏര്‍പ്പെടുത്തിയതോടെ മറ്റു രാജ്യങ്ങളില്‍നിന്ന് വലിയ തോതില്‍ ഇന്ത്യയിലേക്ക് സ്വര്‍ണ കള്ളക്കടത്ത് വ്യാപിക്കുകയും അത് കണക്കില്‍പെടാത്ത വില്‍പനയ്ക്ക് ഇടയാക്കുകയും ചെയ്യും. ഇതിലൂടെ രാജ്യത്തിനു നികുതിയിനത്തില്‍ വലിയ തോതിലുള്ള വരുമാന നഷ്ടമാണുണ്ടാകുക.
ഇന്ത്യയുടെ ഒട്ടുമിക്ക അയല്‍രാജ്യങ്ങളിലും സ്വര്‍ണത്തിനു പൂര്‍ണ നികുതിയിളവാണുള്ളത്. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ ഈ രാജ്യങ്ങില്‍ നിന്നെല്ലാം വലിയ തോതില്‍ സ്വര്‍ണക്കള്ളക്കടത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
2012 ല്‍ സ്വര്‍ണത്തിനു കേവലം 2%ശതമാനം മാത്രമാണ് ഇറക്കുമതി തീരുവ ഉണ്ടായിരുന്നത്. ഇപ്പോള്‍ 12.5 ശതമാനത്തില്‍ എത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."