പുതിയ ദൗത്യവുമായി സിദാന്; ബെക്കാമിന്റെ ടീമിനെ പരിശീലിപ്പിച്ചേക്കും
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫുട്ബോള്‍ ലീഗായ മേജര്‍ ലീഗ് സോക്കറില്‍ ഫുട്ബോളര് ഡേവിഡ് ബെക്കാം അവതരിപ്പിക്കാന്‍ പോകുന്ന ഇന്റര്‍ മിയാമി ക്ലബിന്റെ പരിശീലകനാകാനൊരുങ്ങി ഫ്രഞ്ച് ഇതിഹാസം സനദീന് സിദാന്. 2020ലാണ് ബെക്കാമിന്റെ ടീം എം.എല്‍.എസില്‍ അരങ്ങേറാനൊരുങ്ങുന്നത്. ഇതിന്റെ നടപടികളെല്ലാം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ മാസം ക്ലബിന്റെ പേരും ലോഗോയും അമേരിക്കയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചിരുന്നു. സിനദീന്‍ സിദാനെ പരിശീലക സ്ഥാനത്തെത്തിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സിനദീന്‍ സിദാന് പ്രതികരിച്ചിട്ടില്ല. റയല്‍ മാഡ്രിഡിന് ശേഷം എവിടേക്ക് പോകുമെന്ന കാര്യം സിദാന് വെളിപ്പെടുത്തിയിരുന്നില്ല. ചര്‍ച്ച വിജയിക്കുകയാണെങ്കില്‍ ഒരുപക്ഷേ ഇന്റര്‍ മിയാമിയുടെ പരിശീലകനായി സിദാനെ കണ്ടെന്ന് വരാം. മികച്ച ടീമാകാനൊരുങ്ങുന്ന ഇന്റര്‍ മിയാമി ലയണല്‍ മെസ്സിയേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും വരെ ടീമിലെത്തിക്കാനുള്ള ഒരുക്കങ്ങളാണ് നടത്തുന്നതെന്നാണ് അറിയുന്നത്. അതേസമയം, മെസ്സിയും ക്രിസ്റ്റ്യാനോയും ബെക്കാമിന്റെ ഓഫര്‍ സ്വീകരിക്കുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടി വരും.
ബാഴ്സലോണയുമായി മെസ്സിയുടെ കരാര്‍ 18 മാസം കൂടി മാത്രമേയുള്ളു. യുവന്റസിലെ കരാര്‍ പൂര്‍ത്തിയായാല്‍ ക്രിസ്റ്റിയാനോയെയും ഇന്റര്‍ മിയാമിയില്‍ കണ്ടെന്ന് വരാമെന്ന് ക്ലബ് അധികൃതരാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ലോകത്തെ മുന്‍നിര താരങ്ങളെത്തുന്നതോടെ ഫുട്ബോളിന്റെ ശ്രദ്ധ മേജര്‍ ലീഗ് സോക്കറിലേക്കും നീളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."