HOME
DETAILS

ജനജീവിതം ദുസഹമാക്കുന്ന ബജറ്റ്: കാനം

  
backup
July 05 2019 | 17:07 PM

%e0%b4%9c%e0%b4%a8%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%a6%e0%b5%81%e0%b4%b8%e0%b4%b9%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8


തിരുവനന്തപുരം: ഇന്ധനവിലയില്‍ സെസ് ഏര്‍പ്പെടുത്തി കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളില്‍ വീണ്ടും വിലക്കയറ്റം സൃഷ്ടിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളം പൂര്‍ണമായി അവഗണിക്കപ്പെട്ടിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് ഒരു നയമായിതന്നെ തുടരുമെന്നും എയര്‍ ഇന്ത്യ വില്‍ക്കാനുള്ള തീരുമാനം നടപ്പിലാക്കുമെന്നും ധനമന്ത്രി അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
സാധാരണക്കാരായ ആദായനികുതി ദായകര്‍ക്ക് ഒരു ആശ്വാസവും കേന്ദ്ര ബജറ്റിലില്ല. എന്നാല്‍ 400 കോടിവരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍നിന്ന് 25 ശതമാനമായി കുറച്ചുകൊണ്ട് കോര്‍പ്പറേറ്റുകളോടുള്ള മോദി സര്‍ക്കാരിന്റെ വിധേയത്വം ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ്. തൊഴിലില്ലായ്മക്ക് പരിഹാരം കാണുവാനോ വിദ്യാഭ്യാസ മേഖലയിലോ യുവജനങ്ങളുടെ ക്ഷേമത്തിനോ ഒരു പദ്ധതിപോലും പ്രഖ്യാപിക്കാത്ത കേന്ദ്ര ബജറ്റ് ഇന്ത്യന്‍ ജനതയുടെ ജീവിതഭാരം വര്‍ധിപ്പിക്കാന്‍ മാത്രമേ ഉതകുകയുള്ളൂ എന്നും കാനം പ്രസ്താവനയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  16 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  16 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  16 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  16 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  16 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  16 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  16 days ago