സിവില്‍ സര്‍വിസ് അക്കാദമി ഉദ്ഘാടനം നാളെ
കൊച്ചി: മുസ്്‌ലിം ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി സി.എച്ച് മുഹമ്മദ്‌കോയയുടെ നാമധേയത്തില്‍ ദേശീയ നിയമ സിവില്‍ സര്‍വിസ് അക്കാദമി ആരംഭിക്കുമെന്ന് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. വി.കെ ബീരാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സി.എച്ച് മുഹമ്മദ് കോയയുടെ മുപ്പത്തിയഞ്ചാമത് ചരമ വാര്‍ഷിക ദിനമായ നാളെ സി.എച്ച് അനുസ്മരണവും അക്കാദമി ഉദ്ഘാടനവും എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. മുസ്്‌ലിംകളിലെയും മറ്റുപിന്നാക്ക ദലിത് വിഭാഗങ്ങളിലെയും സമര്‍ഥരും സാമ്പത്തികശേഷി കുറഞ്ഞവരുമായ കുട്ടികള്‍ക്ക് അഞ്ചാംക്ലാസുമുതല്‍ പരിശീലനം നല്‍കി ജുഡിഷ്യറിയിലും സിവില്‍ സര്‍വിസിലും പ്രവേശിക്കാന്‍ സഹായമൊരുക്കുകയായിരിക്കും അക്കാദമിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തിരുവന്തപുരം,കോഴിക്കോട്, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശീലനം നല്‍കുക. മുന്‍ ചീഫ് സെക്രട്ടറി ഡി. ബാബു പോളും മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബും അക്കാദമിയുമായി സഹകരിക്കും. നാളെ ഉച്ചയ്ക്ക് 2.30ന് മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ സി.എച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്യും. കെ.എച്ച് ഷംസുദ്ദീന്‍, മുഹമ്മദ് കമറാന്‍, ഡോ. ബിന്‍ഷാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."