ആരോഗ്യകരമായ ഇടപെടലിന് മാധ്യമങ്ങള്‍ക്ക് കഴിയണം: പിണറായി
തിരുവനന്തപുരം: സമൂഹത്തിന്റെ ആവശ്യത്തിന് അനുസരിച്ച് പ്രതികരിക്കാനും സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റാനും മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'റെസ്പോണ്സിബിള് മീഡിയ' മാധ്യമസെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തെ മുന്നോട്ടു കൊണ്ടു പോകാന്‍ ആരോഗ്യകരമായ ഇടപെടലാണ് ഉണ്ടാകേണ്ടത്. ചടങ്ങില്‍ മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷനായി. ശശികുമാര്‍, തോമസ് ജേക്കബ്, എം.വി ഗോവിന്ദന് മാസ്റ്റര്‍, ഒ അബ്ദുറഹ്മാന്, ഫാദര്‍ ബോബി അലക്സ്, ആര്.എസ് ബാബു, കെ.പി മോഹനന്, സി ഗൗരീദാസന്‍ നായര്‍, ദീപു രവി, ഉണ്ണി ബാലകൃഷ്ണന്, രാജാജി മാത്യു തോമസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."