മുക്കുപണ്ടം പണയംവച്ച തട്ടിപ്പ്: ദമ്പതികള്‍ പിടിയില്‍
ചവറ: മുക്ക് പണ്ടം പണയംവച്ച് പണയവുമായി കടന്ന ദമ്പതികളെ സി.സി.ടി.വി ദൃശ്യത്തിന്റെ സഹായത്തോടെ പൊലിസ് പിടികൂടി.
കോട്ടയം കാഞ്ഞിരപ്പളളി മണ്ണിപ്ലാക്കല്‍ വീട്ടില്‍ ഷണ്‍മുഖന്‍ (54) ,കൈനഗിരി രാജൂഭവനത്തില്‍ ഷീബ (45) എന്നിവരെയാണ് പിടികൂടിയത്. ചൊവാഴ്ച ഉച്ചയോടെ നീണ്ടര വേട്ടുതറക്ക് സമീപം സ്വര്‍ണപണയ സ്ഥാപനത്തിലെത്തിയ ഇവര്‍ ഒന്നരപ്പവന്‍ തുക്കമുള്ള
മുക്കുപണ്ടം പണയംവച്ച് ഇരുപത്തേഴായിരം രൂപ കൈക്കലാക്കി. സ്വര്‍ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരന്‍ ഇവരോട് തിരിച്ചറയില്‍ രേഖകള്‍ ചോദിച്ചപ്പോള്‍ ഉടന്‍ കൊണ്ടുവരാമെന്നു വേഗം സ്ഥലം വിടുകയായിരുന്നു. കട ഉടമസ്ഥന്‍ വന്ന് വിശദമായി പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് മനസിലായ ഉടന്‍തന്നെ പൊലിസില്‍ വിവരം അറിയിച്ചു.
സി.സി.ടി.വി ദൃശ്യത്തില്‍ പതിഞ്ഞ ഇവരുടെ ഫോട്ടോവച്ച് നടത്തിയ പരിശോധനയില്‍ ചവറ എസ്.ഐ ഷഫീക്കിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം ചവറ ബസ്റ്റാന്‍ഡില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. സ്വര്‍ണപ്പണിക്കാരനായ ഷന്‍മുഖന്‍ മുക്കുപണ്ടത്തില്‍ സ്വര്‍ണത്തിന്റെ നിറം കാണിച്ച് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലാണ് പണയംവച്ചതെന്ന് പൊലിസ് പറഞ്ഞു.
ഇതിന് മുന്‍പും സമാനമായ കേസില്‍ 2016ല്‍ മുണ്ടക്കയം സ്റ്റേഷനില്‍ ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടന്നും പൊലിസ് പറഞ്ഞു. ഷന്‍മുഖന്റെ രണ്ടാം ഭാര്യയാണ് ഷീബ.കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."