HOME
DETAILS

ആദിവാസി കുടുംബത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല

  
backup
September 27, 2018 | 2:28 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%be%e0%b4%a4

ശ്രീകൃഷ്ണപുരം: ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതെ വലയുകയാണ് ഒരു ആദിവാസി കുടുംബം. കരിമ്പുഴ പഞ്ചായത്തിലെ ആറ്റാശ്ശേരി കൊങ്ങന്‍പാറ പുറമ്പോക്കില്‍ താമസിക്കുന്ന ചന്ദ്രനും കുടുംബത്തിനുമാണ് റവന്യു അധികൃതരുടെ അനാസ്ഥയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുന്നത്. മലയന്‍ ഊരാളി വിഭാഗത്തില്‍ പെട്ടവരാണിവര്‍.
ഭാര്യ ലക്ഷ്മിയും പത്തും ഒന്‍പതും വയലുള്ള മക്കളായ രാജേഷ്, ലക്ഷ്മി എന്നിവരടങ്ങുന്നതാണ് ഈ ആദിവാസി കുടുംബം. ചന്ദ്രന്റെ പിതാവ് മാധവന്‍ തച്ചനാട്ടുകര തൊടുകാപ്പിലാണ് താമസമാക്കിയിരുന്നത്. പിന്നീട് അച്ഛന്റെ മരണ ശേഷം നാടോടികളായി അലഞ്ഞ് പുഴകളിലും മലകളിലും താമസിച്ച് വരികയായിരുന്നു. തേന്‍ശേഖരണം നടത്തിയാണ് ഇവര്‍ ഉപജീവനംകഴിഞ്ഞിരുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ആറ്റാശ്ശേരി കൊങ്ങന്‍പാറയിലെ പുറമ്പോക്കിലാണ് താമസം.
ഇവരുടെ പട്ടിണിയും ദയനീയാവസ്ഥയും കണ്ട് പൊതുപ്രവര്‍ത്തകനായ പി.പി അബ്ബാസ് ഇവര്‍ക്ക് താമസിക്കാന്‍ താല്‍കാലിക ഷെഡ് നിര്‍മിച്ച് നല്‍കിയിരിക്കുകയാണ്. അദ്ദേഹം മുന്‍കൈയെടുത്ത് റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയെടുത്ത് നല്‍കി. കൂടാതെ രണ്ട് മക്കളെയും അദ്ദേഹം കാവുണ്ട സ്‌കൂളില്‍ ചേര്‍ത്തു. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്കും വിദ്യാഭ്യാസ ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നില്ല. ജാതി സര്‍ട്ടിഫിക്കറ്റ് തച്ചനാട്ടുകര, കരിമ്പുഴ വില്ലേജ് ഓഫിസര്‍മാര്‍ നല്‍കാന്‍ തയ്യാറാവുന്നില്ല. ഇരു വില്ലേജ് ഓഫിസര്‍മാരും തങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമില്ലെന്ന അവകാശ വാദത്തിലാണ്.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഫലമുണ്ടായിട്ടില്ല. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ സര്‍ക്കാരിന്റെ ഒരു നിലക്കുമുള്ള സഹായം ഇവര്‍ക്ക് ലഭിക്കുന്നില്ല. താമസിക്കുന്ന പുറമ്പോക്ക് ഭൂമി ഇവര്‍ക്ക് പതിച്ച് നല്‍കണം എന്നതാണ് ഇവരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

28 ദിവസത്തെ റീചാര്‍ജ് ഉപഭോക്തൃ ചൂഷണം; സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ

Kerala
  •  11 days ago
No Image

പാലക്കാട് നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ്; പിന്തുണ തേടി ഇരുമുന്നണിക്കും കത്ത് നൽകി സ്വതന്ത്രൻ

Kerala
  •  11 days ago
No Image

ഫലസ്തീനികളെ ദക്ഷിണാഫ്രിക്കയിലേക്ക് കടത്തുന്നു

International
  •  11 days ago
No Image

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു; കൊണ്ടോട്ടിയിൽ ഏഴാം ക്ലാസുകാരി ജീവനൊടുക്കി

Kerala
  •  11 days ago
No Image

മുസ്‌ലിം ലീഗ് ഓഫീസിന് നേരെ കല്ലേറ്; പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Kerala
  •  11 days ago
No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  11 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  11 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  11 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  11 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  11 days ago