ആര്‍ട്ട് കഫേയില്‍ അര്‍ബന്‍ സ്‌കെച്ചുകള്‍
കൊല്ലം: ആശ്രാമം എയ്റ്റ് പോയിന്റ് ആര്‍ട്ട് കഫേയില്‍ ആറാമതു ചിത്രപ്രദര്‍ശനം നാളെ മുതല്‍ ഓഗസ്റ്റ് 28 വരെ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
നഗരകാഴ്ചകളിലൂടെ അനാവൃതമാകുന്ന ചരിത്രം, ലാവണ്യം തുടങ്ങിയവ നഗരവരകാഴ്ചകളാല്‍ ആവിഷ്‌കരിക്കുന്നതാണു പ്രദര്‍ശനം. കൊല്ലം, തിരുവനന്തപുരം, ഡല്‍ഹി എന്നീ നഗരങ്ങളിലെ നിര്‍മാണങ്ങളാണ് 'അര്‍ബന്‍ സ്‌കെച്ചസില്‍' ഇടം പിടിച്ചിരിക്കുന്നത്. കലാകാരനും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചല്‍ നാളെ വൈകിട്ട് അഞ്ചിനു പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഓഗസ്റ്റ് 28നു ഡല്‍ഹി സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചറിലെ മനുമഹാജന്‍ പങ്കെടുക്കും. തുടര്‍ന്നു സംഗീതപരിപാടി. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 9.30 വരെയാണു പ്രദര്‍ശനം. വാര്‍ത്താ സമ്മേളനത്തില്‍ എക്‌സ്. ഏണസ്റ്റ്, ഡോ. മനോജ്കുമാര്‍ കിനി, ഷെന്‍ലേ രഞ്ജന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."