സി.ഐ.സിക്ക് പുതിയ നേതൃത്വം: ഹൈദരലി ശിഹാബ് തങ്ങള്‍ റെക്ടര്‍
മലപ്പുറം: വാഫി-വഫിയ്യാ കോഴ്‌സുകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസി (സി.ഐ.സി) ന്റെ 2020-2022 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (റെക്ടര്‍), ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മൗലവി, കെ.എ റഹ്മാന്‍ ഫൈസി, കെ.ടി.ഹംസ മുസ്‌ലിയാര്‍ വയനാട് (ജോ.റെക്ടര്‍മാര്‍), പ്രൊഫ. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി (കോ. ഓര്‍ഡിനേറ്റര്‍), ഹബീബുല്ല ഫൈസി പള്ളിപ്പുറം, ഡോ. അബ്ദുല്‍ ബര്‍റ് വാഫി അസ്ഹരി ചേകനൂര്‍, ഡോ. മുഹമ്മദലി വാഫി ചെമ്പുലങ്ങാട്, ഹസന്‍ വാഫി മണ്ണാര്‍ക്കാട് (അസി. കോര്‍ഡിനേറ്റര്‍മാര്‍), അലി ഫൈസി തൂത (ട്രഷറര്‍), സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജസ്റ്റിസ് കമാല്‍ പാഷ (ഉപദേശക സമിതി). സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട് (അക്കാദമിക് കൗണ്‍സില്‍ ഡയരക്ടര്‍), ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ (അസി. ഡയരക്ടര്‍), അലി ഹുസൈന്‍ വാഫി അമ്പലക്കണ്ടി (മെമ്പര്‍ സെക്രട്ടറി), പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (പരീക്ഷാ ബോര്‍ഡ് കണ്‍ട്രോളര്‍), ലിയാഉദ്ദീന്‍ ഫൈസി മേല്‍മുറി (അസി. കണ്‍ട്രോളര്‍), ഇബ്രാഹീം ഫൈസി ഉഗ്രപുരം (മെമ്പര്‍ സെക്രട്ടറി), പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ (ഫൈനാന്‍സ് സമിതി ഡയരക്ടര്‍) ഇബ്രാഹീം കുട്ടി തിരുവട്ടൂര്‍ (അസി. ഡയരക്ടര്‍) ഡോ. ജലീല്‍ വാഫി അസ്ഹരി (മെമ്പര്‍ സെക്രട്ടറി), ഇബ്രാഹീം ഫൈസി പേരാല്‍ (പബ്ലിഷിങ് ബ്യൂറോ ഡയരക്ടര്‍), ഹംസ മാസ്റ്റര്‍ അകലാട് (അസി. ഡയരക്ടര്‍), സൈതാലി മൗലവി പാലപ്പിള്ളി (മെമ്പര്‍ സെക്രട്ടറി), മിസ്‌രിയ വഫിയ്യ, തബ്ഷീറ വഫിയ്യ, ഷഹര്‍ബാന്‍ വഫിയ്യ, ഫാത്വിമ സുഹ്‌റ വഫിയ്യ, റഫീഅ മഅസൂമ വഫിയ്യ (വഫിയ്യ കോഡിനേറ്റര്‍മാര്‍), പി.എസ്.എച്ച് തങ്ങള്‍ പരപ്പനങ്ങാടി (പ്രസിഡന്റ്, എം.പി.ടി.എ), സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍ (സെക്രട്ടറി), സി.എം കുട്ടി സഖാഫി (ട്രഷറര്‍). ബോര്‍ഡ് ഓഫ് എക്‌സലന്‍സ്, വാഫി എക്‌സ്പാന്‍ഷന്‍ ബ്യൂറോ, വാഫി ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍, ഡയരക്ടറേറ്റ് ഓഫ് ബോര്‍ഡ്‌സ് ഓഫ് സ്റ്റഡീസ് എന്നീ ഉപസമിതികള്‍ക്ക് രൂപം നല്‍കി. അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി നവീകരിച്ച സിലബസിന് യോഗം അംഗീകാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."