ജനം സഹനത്തിന്റെ സഹ്യപര്‍വതത്തില്‍: അഡ്വ.ടി. സിദ്ദിഖ്
തിരുവള്ളൂര്‍: ഭരണകൂടങ്ങളുടെ ദയാരഹിതമായ നിലപാടുകള്‍ ജനങ്ങളെ സഹനത്തിന്റെ സഹ്യപര്‍വതത്തില്‍ എത്തിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖ് പറഞ്ഞു.
സര്‍ക്കാരുകള്‍ ജനങ്ങളുടെ ദുരിത ജീവിതം ഉള്‍ക്കൊള്ളാന്‍ ഇനിയും മടിക്കുകയാണെങ്കില്‍ തെരുവില്‍ മറുപടി പറയേണ്ടി വരുന്ന അവസ്ഥയുണ്ടാക്കും. അഴിമതികൊണ്ട് രാജ്യം തകര്‍ത്തും വിലക്കയറ്റം കൊണ്ട് ജീവിതം തകര്‍ത്തുമാണ് മോദി ഭരിക്കുന്നതെങ്കില്‍ ഭരണസ്തംഭനം സംസ്ഥാനസര്‍ക്കാറിന്റെ മുഖമുദ്രയായിരിക്കുകയാണ്. പ്രളയകാലത്ത് ശാരീരികവും, മാനസീകവും, സാമ്പത്തീകവുമായ് തകര്‍ന്നവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരവിന് സാധ്യമായ സഹായം സര്‍ക്കാര്‍ ലഭ്യമാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജനദ്രോഹം പാര്‍ലിമെന്റ് മുതല്‍ പഞ്ചായത്ത് വരെ എന്ന വിഷയത്തില്‍ തിരുവള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമര സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു സിദ്ദിഖ് .
ആര്‍. രാമകൃഷ്ണന്‍ അധ്യക്ഷനായി. സി.പി വിശ്വനാഥന്‍, വി.എം ചന്ദ്രന്‍, പ്രമോദ് കക്കട്ടില്‍ ,ബവിത് മലോല്‍, സി.വി ഹമീദ്, എഫ്.എം മുനീര്‍, സബിത മണക്കുനി, വി.കെ കുട്ടി, എടവത്ത് കണ്ടി കുഞ്ഞിരാമന്‍, സി.പി ബിജു പ്രസാദ്, വി.കെ ഇസ്ഹാഖ്, മേശ് നൊച്ചാട്, വി.കെ രാധാകൃഷ്ണന്‍ നമ്പ്യാര്‍, മനോജ് തുരുത്തി, എ.കെ അബ്ദുള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."