HOME
DETAILS
MAL
ആഗോള മുസ്ലിം കൂട്ടായ്മയെ ഇനി ആഫ്രിക്കന്‍ രാജ്യമായ ഛാഡ് നയിക്കും
backup
November 30 2020 | 01:11 AM
റിയാദ്: ആഗോള മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്പറേഷന് (ഒ.ഐ.സി) സെക്രട്ടറി ജനറലായി ഹുസൈന് ഇബ്റാഹിമിനെ തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി ജനറല്‍ യൂസുഫ് അല്‍ ഉതൈമീന്‍ പകരമായാണ് ഛാഡ് മുന്‍ വിദേശകാര്യ മന്ത്രിയായിരുന്ന ഹുസൈന് ഇബ്റാഹിമിനെ തിരഞ്ഞെടുത്തത്. അടുത്ത വര്‍ഷം നവംബറിലാണ് ഹുസൈന് ഇബ്റാഹിം താഹ ചുമതലയേല്‍ക്കുക. അഞ്ചു വര്‍ഷമാണ് കാലാവധി.നൈജീരിയന്‍ തലസ്ഥാനമായ നിയാമിയില്‍ ചേര്‍ന്ന ഒ.ഐ.സിയുടെ 47ാമത് കൗണ്‍സില്‍ യോഗത്തിലാണ് പുതിയ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുത്തത്. ഒ.ഐ.സിയില്‍ ലോകത്തെ 57 മുസ്ലിം രാജ്യങ്ങള്‍ അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."