HOME
DETAILS
MAL
വേളം പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കും: പാറക്കല്‍ അബ്ദുല്ല
backup
September 27 2018 | 04:09 AM
കുറ്റ്യാടി: വേളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ.
പി.എച്ച്.സിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ആറ് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1975 ല്‍ പരിസരത്തുള്ള മുന്നൂറോളം വീടുകളില്‍ നിന്നു തേങ്ങയും തെങ്ങും സംഭാവന സ്വീകരിച്ചാണ് അന്ന് ഗ്രാമീണ ഡിസ്പെന്‍സറി നിര്‍മിച്ചത്.
പിന്നീടത് പി.എച്ച്.സി ആയി മാറുകയായിരുന്നു.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല അധ്യക്ഷനായി. മോളി മൊയ്യോട്ടുമ്മല്, കെ.കെ അന്ത്രു, കെ.സി ബാബു, മാണിക്കോത്ത് ബഷീര്‍, പി. രാധാകൃഷ്ണന്, ഒ.പി വിനോദന്‍, എം.ഷിജിന, സി.കെ ബാബു, ഡോ രമ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."