കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ അനുമതിയില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജിക്ക് ഡിപ്ലോമാ കോഴ്സുകള്‍ നടത്താന്‍ അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു.
എം.കെ മുനീര്‍, പി.ടി.എ റഹീം എന്നിവരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2013 മുതല്‍ 2016 വരെ ഇവിടെ പഠിച്ച വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സമരത്തിലാണ്. മാനേജ്മെന്റിന്റെയും വിദ്യാര്‍ഥികളുടെയും പരാതികള്‍ പരിഹരിക്കുന്നതിനായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കലക്ടര്‍ക്ക് നല്‍കും. പ്രശ്നം പരിഹരിക്കുന്നതിനായി മാനേജ്മെന്റ് പ്രതിനിധികളും വിദ്യാര്‍ഥി-രക്ഷാകര്‍ത്താക്കളും തമ്മിലുള്ള ചര്‍ച്ച 25ന് കലക്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. കോഴിക്കോട് കലക്ടറേറ്റില്‍ നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളും. സംസ്ഥാനത്ത് മറ്റ് ഏഴോളം സ്ഥാപനങ്ങളും ഇത്തരത്തിലുള്ള കോഴ്സുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."