HOME
DETAILS

തിരൂരങ്ങാടിയില്‍ 2.25 കോടിയുടെ നവീകരണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

  
Web Desk
September 27 2018 | 05:09 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-2-25-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af

തിരൂരങ്ങാടി: നിയോജക മണ്ഡലത്തില്‍ 2.25 കോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍ക്ക് ഭാരണാനുമതി ലഭിച്ചതായി പി.കെ അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍നിന്നു ആവശ്യമായ പ്രോപോസലുകള്‍ സമര്‍പ്പിച്ച് സമ്മര്‍ദം ചെലുത്തിയാണ് ഇത്രയും തുക നേടിയെടുത്തത്.
മണ്ഡലത്തിലെ വിവിധ നവീകരണ പ്രവൃത്തികള്‍ക്ക് ഫണ്ട് ആവശ്യപ്പെട്ട് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗം ചീഫ് എന്‍ജിനിയര്‍, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ചീഫ് എന്‍ജിനിയര്‍ എന്നിവരുമായി എം.എല്‍.എ കൂടിക്കാഴ്ച നടത്തിയിരിന്നു. പൊതുമരാമത്ത്-ഗ്രാമീണ റോഡുകളുടെ നവീകരണത്തിനാണ് തുകഅനുവദിച്ച് ഭരണാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.
പരപ്പനങ്ങാടി നഗരസഭയിലെ കെ.പി.എച്ച് റോഡിന്റെ നവീകരണത്തിന് ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പില്‍നിന്നു 68.30 ലക്ഷം രൂപയും പരപ്പനങ്ങാടി-പാറക്കടവ് റോഡിലെ കുണ്ടംകടവ് പാലത്തിന്റെ അടുത്തു പരപ്പനങ്ങാടിയുടെ പരിധിയില്‍പ്പെട്ട ഭാഗത്ത് പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നത് നന്നാക്കുന്നതിനു 25 ലക്ഷം രൂപയും ഈ റോഡിന്റെ പാര്‍ശ്വഭിത്തി നവീകരണത്തിന് 24 ലക്ഷം രൂപയും എടരിക്കോട് പഞ്ചായത്തിലെ കടുങ്ങാത്തുകുണ്ട് -എടരിക്കോട് റോഡില്‍ സംരക്ഷണഭിത്തി നിര്‍മാണത്തിന് 20ലക്ഷം രൂപയും എടരിക്കോട് പഞ്ചായത്തിലെ മമ്മാലിപ്പടിയില്‍ കള്‍വര്‍ട്ട് നിര്‍മാണത്തിന് 17 ലക്ഷം രൂപയും എടരിക്കോട് പഞ്ചായത്തിലെ മമ്മാലിപ്പടിയില്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും കൈവരി സ്ഥാപിക്കുന്നതിനും 20 ലക്ഷം രൂപയും കൊഴിച്ചെന - കുറ്റിപ്പാല റോഡില്‍ പാര്‍ശ്വഭിത്തി നിര്‍മിക്കുന്നതിന് 15 ലക്ഷം രൂപയും തെയ്യാല-വെന്നിയൂര്‍ റോഡില്‍ ജയറാംപടി ഭാഗത്ത് റോഡ് നവീകരണത്തിന് അഞ്ചുലക്ഷം രൂപയും തിരൂര്‍ കടലുണ്ടി റോഡില്‍ കുഴിയടക്കല്‍ നടത്തുന്നതിനു നാലു ലക്ഷം രൂപയും പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം ചീഫ് എന്‍ജിനിയറുടെ പ്രത്യേക ഫണ്ടില്‍നിന്നാണ് അനുവദിച്ചിട്ടുള്ളത്.
തിരൂര്‍-കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ബ്രിഡ്ജ് മുതല്‍ തിരൂരങ്ങാടി നിയോജക മണ്ഡലത്തിന്റെ അതിര്‍ത്തി വരെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനു 25 ലക്ഷം രൂപ അനുവദിക്കുകയും അതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഭരണാനുമതി ലഭിച്ച പദ്ധതികള്‍ കൂടി നടപ്പിലാകുന്നതോടെ കാലവര്‍ഷം മൂലം തകര്‍ന്ന റോഡുകള്‍ പൂര്‍ണമായും പൂര്‍വസ്ഥിതിയിലാകും. നിലവില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന പരപ്പനങ്ങാടി-നാടുകാണിപാത നവീകരണത്തിന്റെ ഭാഗമായി പ്രവൃത്തി നടക്കുന്ന ചിറമംഗലം മുതല്‍ കൂരിയാട് വരെയുള്ള ഭാഗത്തോടൊപ്പം മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ച 250 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തിയും പൂരപ്പുഴ മുതല്‍ ചിറമംഗലം വരെയുള്ള ഭാഗത്ത് നടപ്പിലാക്കുന്നതിനു അനുമതി ആയിട്ടുണ്ട്. ഈ പ്രവൃത്തിയും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവൃത്തിയോടൊപ്പം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും വിവിധ പദ്ധതികള്‍ക്ക് സമപ്പിച്ചിട്ടുള്ള പ്രോപ്പോസലുകളുടെ പേപ്പര്‍ വര്‍ക്കുകള്‍ അവസാന ഘട്ടത്തിലാനെന്നും പി.കെ അബ്ദുറബ്ബ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  2 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  3 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  3 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  3 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  4 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  4 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  4 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  5 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  5 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  5 hours ago