ജില്ലയില്‍ ക്വാറി മാപ്പിങ് പൂര്‍ത്തിയായതായി മന്ത്രി
മലപ്പുറം: ജില്ലയില്‍ ക്വാറി മാപ്പിങ് പൂര്‍ത്തിയായതായി വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ നിയമസഭയെ അറിയിച്ചു.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുള്ളതും കാലാഹരണപ്പെട്ടതുമായ എല്ലാ ക്വാറികളുടെയും ലൊക്കേഷന്‍, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന കോറികളുടെ ലൈസന്‍സ്, പെര്‍മിറ്റ്, ധാതുവിന്റെ ഇനം, സ്വഭാവം, സ്ഥലത്തിന്റെ ഘടന, സവിശേഷതകള്‍ തുടങ്ങിയവയാണ് ശേഖരിച്ചിട്ടുള്ളത്.
ജിയോളജി വകുപ്പിന്റെ ഭൂമിയില്‍ അനധികൃതമായി ഖനനം നടത്തുന്നവര്‍ക്കെതിരേ നടപയിയെടുക്കും. ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനും നിയമലംഘനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് അധികാരമുണ്ടെന്നും അനധികൃത ക്വാറികള്‍ കണ്ടെത്തുന്നതിനു കേരളാ മിനറല്‍ സക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പി. ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."