HOME
DETAILS

സഫി സൂപ്പറാണ്

  
backup
July 06 2019 | 21:07 PM

%e0%b4%b8%e0%b4%ab%e0%b4%bf-%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d

 

ഒരു കാഴ്ചയ്ക്കും മറുകാഴ്ചയ്ക്കുമിടയിലെ ഒരൊറ്റ ക്ലിക്ക്. അതിനു പറയാന്‍ ക്ഷമയുടെ, കാത്തിരിപ്പിന്റെ, ആഗ്രഹത്തിന്റെ ഒരു വലിയ കഥയുണ്ട്. ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ മുഹമ്മദ് സഫിയുടെ ചിത്രങ്ങള്‍ കഥ പറയുന്ന സങ്കേതങ്ങളാകുന്നതും ഇക്കാരണത്താലാണ്. അതില്‍ ജീവന്റെ തുടിപ്പ് എമ്പാടുമുണ്ട്.
ഓരോ ചിത്രവും പറയുന്നുണ്ട്, ഒരായിരം ജീവിതങ്ങള്‍. അതില്‍ പ്രകൃതിയുണ്ട്, ജീവജാലങ്ങളുണ്ട്. നാം കാണാതെ പോകുന്ന കാഴ്ചക്കപ്പുറത്തെ ലോകമുണ്ട്. പായലുകള്‍ക്കിടയിലൂടെ നീന്തുന്ന താറാവുകളും പറന്നുയരുന്ന കൊക്കിന്‍കൂട്ടവുമെല്ലാം ഒരു നിമിഷം വരകളല്ലേ എന്ന് കാഴ്ചക്കാരെ സംശയിപ്പിക്കുന്ന ചിത്രങ്ങള്‍. ഭാരതപ്പുഴയുടെ വിവിധ ഭാവങ്ങള്‍ വ്യത്യസ്ത കാലങ്ങളില്‍ പകര്‍ത്തിയ നിരവധി ചിത്രങ്ങള്‍.

ആവിഷ്‌കാര്‍ കൂട്ടം

പരസ്യരംഗത്തും ഫോട്ടോഗ്രഫി രംഗത്തും സജീവമായ മുഹമ്മദ് സഫി, തുടര്‍ച്ചയായി തൃശൂരില്‍ പതിമൂന്നു വര്‍ഷമായി 'ആവിഷ്‌കാര്‍' എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. ഫോട്ടോഗ്രാഫര്‍മാരും സുഹൃത്തുക്കളുമായ രാജേഷ് നാട്ടിക, രാജന്‍ കുറ്റൂര്‍, പ്രദീപ് കുന്നമ്പത്ത്, അരവിന്ദന്‍ മണലി എന്നിവരേയും ചേര്‍ത്താണ് ആവിഷ്‌കാറിന്റെ ഫോട്ടോഗ്രാഫി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാറ്. വ്യത്യസ്ത ഭാവങ്ങളിലും ആശയങ്ങളിലുമുള്ള ഇവരുടെ ചിത്രങ്ങള്‍ക്ക് കാഴ്ചക്കാരും ആസ്വാദകരും ഏറെയാണ്. തിരക്കുകള്‍ക്കിടയില്‍ എവിടെയാണെങ്കിലും വര്‍ഷത്തിലൊരു പ്രദര്‍ശനം എന്നതാണ് ശൈലി. ഇക്കാര്യത്തില്‍ കൂട്ടുകാര്‍ എല്ലാവരും ഒത്തുചേരും. യാത്രകളില്‍, പൊടുന്നനെയുള്ള കാഴ്ചകളില്‍, കണ്ടുമുട്ടുന്നവരില്‍ ഈ പ്രദര്‍ശനത്തിനുള്ള ചിത്രങ്ങളും തേടുന്നുണ്ടിവര്‍. അത്തരത്തില്‍ ചിത്രങ്ങള്‍ തേടിയുള്ള തുടര്‍ച്ചയായ യാത്ര കൂടിയാണിവര്‍ക്ക് ജീവിതം. ഇത്തവണയുമുണ്ട് ആവിഷ്‌കാര്‍ ഫോട്ടോപ്രദര്‍ശനം ഡിസംബറില്‍.

കടയില്‍ തൂങ്ങിക്കിടന്നു കുട്ടികളെ ആകര്‍ഷിക്കുന്ന പാവയില്‍നിന്ന് മണ്ണില്‍ പാതി പൂഴ്ന്നുപോയ പാവയുടെ ചിത്രമെടുക്കാനുള്ള സഫിയുടെ യാത്രയില്‍ ബാല്യത്തില്‍നിന്ന് മുതിര്‍ന്നവനിലേക്കുള്ള മനുഷ്യന്റെ യാത്രയും കാണാം. കുട്ടിക്കാലത്ത് അമ്മാവന്‍ നല്‍കിയ ക്യാമറയാണ് സഫിയുടെ ജീവിത ഗതിമാറ്റിയത്. 25 കൊല്ലം മുന്‍പ് മലേഷ്യയില്‍ നിന്ന് വന്ന അമ്മാവനു മുന്നില്‍ മരുമകന്‍ വച്ച ഒരേയൊരു ആവശ്യം ക്യാമറയായിരുന്നു. പ്രകൃതിയുടെ ഓരോ കാഴ്ചകളും ഫ്രെയിമിലാക്കുന്ന ജീവിതം സ്വപ്നം കണ്ട മുഹമ്മദ് സഫിക്ക് അതു മാത്രം മതിയായിരുന്നു.

പുരസ്‌കാര നിറവ്

2007ലും 2014ലും കേരള ലളിതകലാ അക്കാദമി ഹോണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം, 2009 ല്‍ മലയാളമനോരമയുടെ എന്റെ കേരളം ഫോട്ടോഗ്രഫി അവാര്‍ഡ്, 2004ല്‍ കോണിക മിനോള്‍ട്ട ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, 2008 ല്‍ സൈക്കോ എപ്‌സണ്‍സ് കളര്‍ ഇമേജിങ് ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രഫി അവാര്‍ഡ്.. ഇങ്ങനെ കുറഞ്ഞ കാലത്തിനുള്ളില്‍ ചെറുതും വലുതുമായി മുഹമ്മദ് സഫിയെ പതിനഞ്ചോളം പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. ഫോട്ടോഗ്രഫി മാത്രമാണ് ഈ യുവാവിന്റെ ഒരെയൊരു സ്വപ്നം. 2008 ല്‍ ജപ്പാനില്‍ നടന്ന 'കളര്‍ ഇമേജിങ്' ഫോട്ടോ പ്രദര്‍ശനത്തിലും പുരസ്‌കാരദാന ചടങ്ങിലും പങ്കെടുക്കാനും എപ്‌സൈറ്റ് എപ്‌സണ്‍ കമ്പനിയുടെ ആര്‍ട്ട് ഗാലറി സന്ദര്‍ശിക്കാനും സഫിക്ക് ക്ഷണമുണ്ടായിരുന്നു.

വെള്ളം കാണിക്കാതെ പ്രളയചിത്രം

ഈ വര്‍ഷത്തെ ലളിതകലാ അക്കാദമി സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരം നേടിയപ്പോള്‍ മലപ്പുറം ചങ്ങരംകുളം സ്വദേശിയായ മുഹമ്മദ് സഫിക്ക് അതൊരു സ്വപ്ന സാഫല്യമായി മാറി. ജീവിതം തന്നെ ഫോട്ടോഗ്രഫിയായി മാറിയൊരു യുവാവിന് ലഭിച്ച മികച്ചൊരു അംഗീകാരം. തൃശൂര്‍ യാത്രക്കിടയില്‍ എം.ജി റോഡില്‍ ഹര്‍ത്താല്‍ ദിനത്തില്‍ അപകടത്തെ തുടര്‍ന്ന് ചോരവാര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട നായക്കുട്ടിയുടെ ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മത്സരത്തിനെത്തിയ 239 എന്‍ട്രികളില്‍ ഒന്നാമതെത്തിയ ചിത്രം.
ജലം കാണിക്കാതെയും പ്രളയത്തെ ഓര്‍മപ്പെടുത്താമെന്ന് കഴിഞ്ഞ വര്‍ഷത്തെ മുഹമ്മദ് സഫിയുടെ ഫോട്ടോ പ്രദര്‍ശനം തെളിയിച്ചിരുന്നു. നിറങ്ങളുടെ വൈവിധ്യം കൊണ്ടു മാത്രമല്ല, കറുപ്പും വെളുപ്പും മാത്രം ഉപയോഗിച്ചും പ്രകൃതിയുടെ മനോഹാരിതയും ഹരിതാഭയും മനസുകളിലേക്കു പകര്‍ത്താമെന്നതിനും തെളിവാണ് സഫിയുടെ ചിത്രങ്ങള്‍. ചില ചിത്രങ്ങള്‍ എണ്ണഛായാ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്. പല ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിയതിനു പിന്നിലെ കഥകളും കൗതുകം നിറഞ്ഞതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a month ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a month ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  a month ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a month ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  a month ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  a month ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  a month ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  a month ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  a month ago