HOME
DETAILS

'പ്രതികരണം അനുചിതം'; കര്‍ഷക സമരത്തെ പിന്തുണച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ കേന്ദ്രം

  
backup
December 01 2020 | 13:12 PM

ill-informed-india-reacts-sharply-to-trudeaus-farmer-protest-remarks

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധ മാര്‍ച്ചിന് പിന്തുണ അറിയിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം. ട്രൂഡോയുടെ പരാമര്‍ശം അനുചിതവും കൃത്യമായ വിവരമില്ലായ്മയുമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നമാണിതെന്നും അനുചിതമായ പരാമര്‍ശമാണ് ട്രൂഡോ നടത്തിയതെന്നും പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി നയതന്ത്ര സംഭാഷണങ്ങള്‍ മാറ്റാതിരിക്കുന്നതാണ് നല്ലതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയിലെ സാഹചര്യം അസ്വസ്ഥപ്പെടുത്തുന്നതാണെന്നും സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കൊപ്പം എന്നും കാനഡയുണ്ടെന്നുമായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശം.

'കര്‍ഷക സമരത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇന്ത്യയില്‍ നിന്ന് പുറത്തു വരുന്നത്. സാഹചര്യം അസ്വസ്ഥപ്പെടുത്തുന്നതാണ്. അവരുടെ കുടുംബത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും ഞങ്ങള്‍ക്കെല്ലാം പ്രയാസമുണ്ട്. നിങ്ങളില്‍ പലരുടേയും സത്യാവസ്ഥ അതാണെന്ന് എനിക്കറിയാം. ഞാന്‍ ഒന്നു പറയുകയാണ്. സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കൊപ്പം കാനഡയുണ്ടാവും' ട്രൂഡോ പറഞ്ഞു.

സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ ആദ്യ ലോകനേതാവാണ് ട്രൂഡോ.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം ആറാം ദിനത്തിലെത്തിയിരിക്കുകയാണ്.സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരസ്ഥലത്തേക്ക് എത്തുന്ന കര്‍ഷകരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ശക്തമായ തണുപ്പിനെ പോലും വകവെക്കാതെയാണ് കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നത്.

അതിനിടെ കര്‍ഷകരുമായി കേന്ദ്രത്തിന്റെ പ്രതിനിധികള്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. നേരത്തെ ഡിസംബര്‍ മൂന്നിനായിരുന്നു കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കര്‍ഷക സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് തന്നെ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ പറയുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago