കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകളുമായി റെയില്‍വേ
തിരുവനന്തപുരം: ഈ മാസം നാലുമുതല്‍ കേരളത്തില്‍ അഞ്ച് സ്‌പെഷല്‍ ട്രെയിന്‍ സര്‍വിസുകള്‍ കൂടി ആരംഭിക്കാന്‍ റെയില്‍വേ. മലബാര്‍, മാവേലി, മധുരൈ - പുനലൂര്‍ പ്രതിദിന എക്‌സ്പ്രസ്, ഗുരുവായൂര്‍ - എഗ്മോര്‍ എക്‌സ്പ്രസ്, ചെന്നൈ - തിരുവനന്തപുരം പ്രതിദിന എക്‌സ്പ്രസ് എന്നിവയുടെ സമയക്രമത്തിലാണ് സ്‌പെഷല്‍ സര്‍വിസുകള്‍ തുടങ്ങുന്നത്. ലോക്ക് ഡൗണിന് ശേഷം ആദ്യമായാണ് രാത്രികാല സര്‍വിസുകള്‍ ആരംഭിക്കുന്നത്.
മലബാറിന്റെ സമയത്തുള്ള മംഗലാപുരം - തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ സര്‍വിസ് ഈ മാസം നാലിന് ആരംഭിക്കും. നാലിന് വൈകിട്ട് 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും. അഞ്ചിനാണ് തിരിച്ചുള്ള സര്‍വിസ് തുടങ്ങുക. അഞ്ചിന് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 6.40ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 10.30ന് മംഗലാപുരത്തെത്തും. പുനലൂര്‍ - മധുരൈ പ്രതിദിന എക്‌സ്പ്രസിന്റെ സമയത്തുള്ള പ്രത്യേക ട്രെയിനും നാലിന് ഓടിത്തുടങ്ങും. നാലിന് രാത്രി 11.30ന് മധുരൈയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.20ന് പുനലൂരെത്തും. തിരിച്ച് അഞ്ചിന് വൈകിട്ട് 5.20ന് പുനലൂര് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20ന് മധുരൈയിലെത്തും.
മാവേലിയുടെ സമയത്തുള്ള പ്രത്യേക ട്രെയിന്‍ സര്‍വിസ് ഈ മാസം 10ന് ആരംഭിക്കും. മഗലാപുരത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെട്ട് രാവിലെ 6.35ന് തിരുവനന്തപുരത്തെത്തും. തിരിച്ച് 11ന് രാത്രി 7.25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.50ന് മംഗലാപുരത്തെത്തും. ആലപ്പുഴ വഴിയാണ് സര്‍വിസ്.
ഈ മാസം എട്ട് മുതല്‍ ഗുരുവായൂര്‍ - എഗ്മോറിന്റെ സമയത്തും പ്രത്യേക ട്രെയിന്‍ സര്‍വിസ് നടത്തും. എട്ടിന് രാവിലെ 8.25ന് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.40ന് ഗുരുവായൂരെത്തും. ഒന്‍പതിനാണ് തിരിച്ചുള്ള സര്‍വിസ് ആരംഭിക്കുക. ഒന്‍പതിന് രാത്രി ഒന്‍പതരയ്ക്ക് ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 8.35ന് എഗ്മോറില്‍ എത്തിച്ചേരും.
എട്ടിന് തന്നെ ചെന്നൈ - തിരുവനന്തപുരം പ്രതിദിന പ്രത്യേക ട്രെയിനും സര്‍വിസ് തുടങ്ങും. എട്ടിന് വൈകിട്ട് 3.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 7.50ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് ഒന്‍പതിന് വൈകിട്ട് 5.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10ന് ചെന്നൈയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."