HOME
DETAILS

ഇടുക്കിയിലും വയനാട്ടിലും മഴയെന്ന് കേരളം; പരക്കെ പെയ്യുമെന്ന് കേന്ദ്രം

  
backup
September 27 2018 | 19:09 PM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%81

 

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നത്തെ മഴ സാധ്യതയെപ്പറ്റി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ രണ്ടു തട്ടില്‍. വയനാട്ടിലും ഇടുക്കിയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയത്. എന്നാല്‍ ഇന്ന് പരക്കെ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.
സംസ്ഥാനത്ത് മഴയുടെ ശക്തികുറയുന്നതായാണ് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇന്ന് വയനാട്, ഇടുക്കി ജില്ലകളില്‍ മാത്രമാണ് കനത്തമഴ സാധ്യതയെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വയനാട്ടില്‍ ഇന്നു കൂടിയാണ് കനത്തമഴക്ക് സാധ്യത. എന്നാല്‍ ഇടുക്കിയില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിലെല്ലാം ഒറ്റപ്പെട്ട ഇടത്തരം മഴക്കുള്ള സാധ്യത അടുത്തമാസം ഒന്നുവരെ തുടരുമെന്നും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
എന്നാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ബുള്ളറ്റിന്‍ അനുസരിച്ച് ഈ മാസം 30 വരെ സംസ്ഥാനത്ത് യെല്ലോ അലര്‍ട്ടുണ്ട്. ഇന്ന് പരക്കെ മഴയുണ്ടാകുമെന്നും നാളെ മുതല്‍ മിക്കയിടങ്ങളിലും മഴയുണ്ടാകുമെന്നുമാണ് ഇന്നലെ വൈകിട്ടുള്ള ബുള്ളറ്റിനിലുള്ളത്. അതിനിടെ മധ്യ - തെക്കന്‍ കേരളത്തില്‍ ഇന്നലെ വ്യാപകമായി മഴ ലഭിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നു രാത്രി 11.30 വരെ കടല്‍പ്രക്ഷുബ്ധമാകുമെന്ന് കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. തിരമാലകള്‍ക്ക് ഒന്ന് മുതല്‍ 1.5 മീറ്റര്‍ വരെ ഉയരമുണ്ടാകും. വേലിയേറ്റ സമയത്ത് താഴ്ന്ന പ്രദേശമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് കടല്‍ കയറാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
കൂട്ടിയിടിച്ച് തകരാതിരിക്കാന്‍ സുരക്ഷിത അകലം പാലിച്ച് നങ്കൂരമിടണം. ബോട്ടുകള്‍ കരയിലേക്ക് അടുപ്പിക്കുമ്പോഴും കടലിലേക്ക് ഇറക്കുമ്പോഴും ശ്രദ്ധിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു

International
  •  a few seconds ago
No Image

പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും

Kerala
  •  8 minutes ago
No Image

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ​​ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോ​ഗ്യമന്ത്രി

Kerala
  •  17 minutes ago
No Image

പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Kerala
  •  21 minutes ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  2 hours ago
No Image

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍

National
  •  2 hours ago
No Image

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം

Cricket
  •  3 hours ago
No Image

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്

Kerala
  •  3 hours ago
No Image

വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം

National
  •  3 hours ago
No Image

'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

International
  •  3 hours ago