HOME
DETAILS

സംസാരത്തില്‍ ബോംബെന്ന് കേട്ടു; കസ്റ്റഡിയിലെടുത്ത ആറ് മലയാളി യുവാക്കളെ വിട്ടയച്ചു

  
backup
May 23, 2017 | 8:48 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%82%e0%b4%ac%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95

മുംബൈ: ബോംബിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന യാത്രക്കാരന്റെ പരാതിയില്‍ ആറ് മലയാളി യുവാക്കളെ റെയില്‍വേ പൊലിസ് കസ്റ്റഡിയിലെടുത്തു. നേത്രാവതി എക്‌സ്പ്രസില്‍ പനവേലില്‍ വന്നിറങ്ങിയ യുവാക്കള്‍ ഇലക്ട്രിക് ട്രെയിനില്‍ മുംബൈ സി.എസ്.ടിക്ക് പുറപ്പെട്ടപ്പോഴാണ് പൊലിസ് പിടിയിലായത്.
കെ.കെ.യൂനുസ്, മുഹമ്മദ് ആദിഷ്, മുഹമ്മദ് സിദ്ദീഖ്, യു.എസ് യൂനുസ്, അബ്ദുല്‍ റഊഫ്, മുഹമ്മദ് എന്നിവരെയാണ് റെയില്‍വേ പൊലിസ് പിടികൂടിയത്. ഇവരെ വാഷി റെയില്‍വേ പൊലിസ് ചോദ്യം ചെയ്തു. മുംബൈക്ക് പകരം ബോംബെ എന്ന് പറഞ്ഞതാണ് സഹയാത്രക്കാരനില്‍ സംശയമുണ്ടാകാന്‍ കാരണമെന്ന് പൊലിസ് പറഞ്ഞു.
ഇവരെ ഭീകര വിരുദ്ധ സേന ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായ ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ വിട്ടയച്ചതായി റെയില്‍വേ പൊലിസ് പറഞ്ഞു.
ഇലക്ട്രിക് ട്രെയിന്‍ യാത്രക്കിടയില്‍ ഇവരുടെ പെരുമാറ്റം സംശയാസ്പദമായിരുന്നുവെന്നും ബോംബിനെക്കുറിച്ച് പറയുന്നത് കേട്ടുവെന്നുമാണ് സഹയാത്രികന്‍ പറഞ്ഞത്. ഇവരുടെ വീഡിയോ പകര്‍ത്തിയ യാത്രക്കാരന്‍ തിലക് നഗര്‍ സ്റ്റേഷനില്‍ ഇറങ്ങി കുര്‍ള റെയില്‍വേ പൊലിസിന് വിവരം നല്‍കി.
കുര്‍ള റെയില്‍വേ പൊലിസ് സി.എസ്.ടി. റെയില്‍വേ പൊലിസിന് വിവരം കൈമാറി. തിങ്കളാഴ്ച വൈകുന്നേരം ട്രെയിന്‍ എത്തുമ്പോള്‍ റെയില്‍വേ പൊലിസ് കാത്ത് നിന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു സുഹൃത്ത് മൊബൈല്‍ ഫോണില്‍ വിളിച്ച് എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ തങ്ങള്‍ മുംബൈക്ക് പകരം ബോംബെയിലാണെന്ന് പറഞ്ഞു. ഇതുകേട്ടതാണ് സഹയാത്രികന് ബോംബെന്ന് തെറ്റിദ്ധാരണയുണ്ടാകാന്‍ കാരണമെന്ന് യുവാക്കള്‍ പൊലിസിനോട് പറഞ്ഞു.
രാജാപുരക്കടുത്ത രത്‌നഗിരിയില്‍ 23 ദിവസം നീണ്ടുനില്‍ക്കുന്ന ഉറുദു പരിശീലന ക്ലാസില്‍ പങ്കെടുക്കാനാണ് യുവാക്കള്‍ എത്തിയതെന്ന് വാഷി റെയില്‍വേ പൊലിസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് പാട്ടീല്‍ അറിയിച്ചു. ജെ.ജെ. ആശുപത്രിക്കടുത്തുള്ള മദ്‌റസയോടു ചേര്‍ന്നാണ് യുവാക്കള്‍ താമസിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിലിപ്പീന്‍സില്‍ അതിശക്തമായ ഭൂചലനം പിന്നാലെ സുനാമിയും;  നാല് മരണം, വന്‍ നാശനഷ്ടം; ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ്

International
  •  a month ago
No Image

ജീവനെടുത്ത് വീണ്ടും കാട്ടാന, ഇടുക്കിയില്‍ യുവതി കൊല്ലപ്പെട്ടു; പാലക്കാട് ജനവാസമേഖലയില്‍ പുലി

Kerala
  •  a month ago
No Image

വാഴത്തോട്ടത്തില്‍ ഒളിപ്പിച്ച 'ലഹരി കൃഷി'; ആലുവയില്‍ ആറടി ഉയരമുള്ള കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടികൂടി

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര; ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം

Kerala
  •  a month ago
No Image

രണ്ട് വര്‍ഷത്തിനിടെ സഊദിയിലേക്ക് ഇറക്കുമതി ചെയ്തത് 19 ലക്ഷം വാഹനങ്ങള്‍; വിപണി കീഴടക്കി ചൈനയും ഇന്ത്യയും 

Saudi-arabia
  •  a month ago
No Image

ഇറാന്റെ ആക്രമണത്തിന് മറുപടി; തെഹ്‌റാനില്‍ മിസൈലാക്രമണം നടത്തിയെന്ന് ഇസ്‌റാഈല്‍; സംഘര്‍ഷം കനക്കുന്നു

International
  •  a month ago
No Image

Indepth story: ചില്ലുതകരുന്ന കൗമാരം: കാംപസുകളില്‍ കനലായി മാറുന്ന കൊടും പകകള്‍ - എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളില്‍ പക കൂടുന്നത്..? ചോര ചിന്തുന്ന കൗമാരങ്ങള്‍ക്ക് ആരാണ് ഉത്തരവാദി.?

Kerala
  •  a month ago
No Image

യുഎഇ ആണവ നിയന്ത്രണ അതോറിറ്റിക്ക് പുതിയ ഡയറക്ടര്‍ ജനറലിനെ നിയമിച്ച് പ്രസിഡന്റ്

uae
  •  a month ago
No Image

ഒന്നരവര്‍ഷത്തെ പക, ഒടുവില്‍ ദാരുണാന്ത്യം; തിരുവനന്തപുരത്ത് 18 കാരനെ ചില്ലുകൂട്ടിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍

Kerala
  •  a month ago
No Image

നൂറുദിവസം കടന്ന് ഇറാൻ യുദ്ധം; ജനപിന്തുണ നേടാനാകാതെ ട്രംപ്; വൻ രാഷ്ട്രീയ തിരിച്ചടിക്ക് സാധ്യത

International
  •  a month ago